കൊച്ചിയിൽ രണ്ടുകോടി മുപ്പതുലക്ഷത്തിൻെറ നിരോധിത നോട്ടുകൾ പിടികൂടി
text_fieldsകൊച്ചി: കൊച്ചിയിൽ രണ്ടുകോടി മുപ്പതു ലക്ഷത്തിെൻറ നിരോധിച്ച നോട്ടുകൾ പിടികൂടി. 500 േൻറയും 1000 ത്തിേൻറയും നോട്ടുകളാണ് ഷാഡോ എസ്.ഐ ഹണി കെ.ദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിലായി. മൂവാറ്റുപുഴ മണലിൽ പറമ്പിൽ അബ്ദുൽ ജലീൽ (55), തൃപ്പൂണിത്തുറ വേദപുരി ഗാർഡൻസ് ഫ്ലാറ്റ് നമ്പർ എ വണ്ണിൽ രാം ടി.പ്രഭാകർ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കൽ വീട്ടിൽ ജോൺ (51), തൃശൂർ മുണ്ടൂർ പുത്തേക്കര വീട്ടിൽ സത്യൻ (54), തൃശൂർ ഇരിങ്ങാലക്കുട ആലങ്ങാട് വീട്ടിൽ ജയൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നെട്ടൂർ ഭാഗത്ത് ഒരു വീട്ടിൽ അസാധു നോട്ടുകൾ മാറിയെടുക്കാനായി ആളെത്തുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മറ്റു നാലു പേരെ പൊലീസ് പിടികൂടിയത്. മുവാറ്റുപുഴ ഭാഗത്തു നിന്നാണ് നാലു പേരെയും പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
