Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രി കുളിമുറിയിൽ ക്യാമറ വെച്ച് നഗ്നദൃശ്യം പകർത്തവെ 23കാരൻ പിടിയിൽ

text_fields
bookmark_border
ആശുപത്രി കുളിമുറിയിൽ ക്യാമറ വെച്ച് നഗ്നദൃശ്യം പകർത്തവെ 23കാരൻ പിടിയിൽ
cancel

ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ സമയത്ത് ഇതുകണ്ട് പെൺകുട്ടി ബഹളം വെച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടൽ ജോലിക്കാരനായ ഇയാൾ സുഹൃത്തിന്‍റെ ചികിത്സക്കായാണ് ആശുപത്രിയിൽ എത്തിയത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജി കെ., എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സി.പി.ഒമാരായ ജസ്റ്റിൻ ജോയ്, ബാബു മാത്യു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 23-year-old arrested for hidden camera in hospital bathroom
Next Story