Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടക വീട്ടിൽ നിന്ന് 23...

വാടക വീട്ടിൽ നിന്ന് 23 ചാക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

text_fields
bookmark_border
വാടക വീട്ടിൽ നിന്ന് 23 ചാക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
cancel

പേരാവൂർ: വൻ ലഹരി വസ്തു ശേഖരം പേരാവൂർ പോലീസ് പിടികൂടി. മുരിങ്ങോടി നമ്പിയോട് വീട്ടിൽ സൂക്ഷിച്ചു വെച്ച നിരോധിത പാൻ ഉത്പന്നങ്ങളാണ് പിടികൂടിയത്. 23 ചാക്കുകളിൽ നിറച്ചുകെട്ടിവെച്ച നിലയിലായിരുന്നു പാക്കറ്റുകൾ. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടികൂടിയത്.

വാടകക്കെടുത്ത വീട്ടിൽ നിരോധിത പാൻ ഉൽപന്നങ്ങൾ വിൽപ്പനക്കായി ശേഖരിച്ച കബീർ എന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് സംഘം വീട്ടിലെത്തി ലഹരി വസ്തു ശേഖരം പിടിച്ചെടുത്തത്. സി.ഐ എം.എൻ ബിജോയിയുടെ നേതൃത്വത്തിലാണ് പേരാവൂർ പോലീസ് ലഹരി വസ്തു ശേഖരം പിടികൂടിയത്.

Show Full Article
TAGS:banned pan productsperavoor
News Summary - 23 sacks of banned pan products were seized from the rented house
Next Story