Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊരാളുങ്കൽ സൊസൈറ്റിയിലെ...

ഊരാളുങ്കൽ സൊസൈറ്റിയിലെ സ്ഥിരനിക്ഷേപം 2255.37 കോടി

text_fields
bookmark_border
ഊരാളുങ്കൽ സൊസൈറ്റിയിലെ സ്ഥിരനിക്ഷേപം 2255.37 കോടി
cancel

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്ഥിരനിക്ഷേപം 2255.37 കോടിയാണെന്ന് മന്ത്രി വി.എൻ വാസവൻ. 2023 ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. 2021-22 കാലയളവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ സ്ഥിരനിക്ഷേപത്തിൽ 614.73 കോടി രൂപയുടെ വർധനവ് ഉണ്ടായി.

ഒരു വർഷത്തിൽ കൂടുതൽ കാലയളവിൽ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 8.5 ളശതമാനം നിരക്കിലും മുതിർന്ന പൗരന്മാർക്ക് ഒമ്പത് ശതമാനം നിരക്കിലും പലിശ നൽകുന്നു.

2022 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ശതമാനം അധിക പലിശ നൽകി സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കാൻ 2022 ഏപ്രിൽ 30ന് ഉത്തരവ് പ്രകാരം ഊരാളുങ്കൽ സഹകരണ സംഘത്തിന് അനുമതി നൽകിയിരുന്നുവെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Show Full Article
TAGS:Uralungal Society 
News Summary - 2255.37 crores in fixed investment in Uralungal Society
Next Story