Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്ടിൽ​ സി.പി.എം...

കുട്ടനാട്ടിൽ​ സി.പി.എം വിട്ട 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം

text_fields
bookmark_border
cpm cpi
cancel

ആലപ്പുഴ: കുട്ടനാട്ടിൽനിന്ന്​ സി.പി.എം വിട്ടുവന്ന 222 പേർക്ക്​ സി.പി.ഐയിൽ അംഗത്വം നൽകി. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലകൗൺസിൽ യോഗമാണ്​​ അംഗത്വത്തിന്​​ അംഗീകാരം നൽകിയത്​.

കുട്ടനാട്​ മണ്ഡലം കമ്മിറ്റിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും അംഗത്വം നൽകിയതോടെ ബ്രാഞ്ച്​ തലം മുതൽ മണ്ഡലം കമ്മിറ്റിവരെ ഘടകങ്ങളിൽ അംഗസംഖ്യ വർധിച്ചു. എന്നാൽ, ഇതനുസരിച്ച്​ സ്ഥാനമാനങ്ങൾ നിശ്ചയിച്ച്​​ നൽകിയിട്ടില്ല. അംഗത്വം നൽകാനുള്ള നടപടി​ക്രമം മാത്രമാണ്​ പൂർത്തിയാക്കിയത്​. സി.പി.എം വിട്ട ​ഏരിയ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്ക്​ അതേ സ്ഥാനങ്ങൾ നൽകാൻ സാധ്യതയില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സി.പി.എമ്മിൽനിന്ന്​ കൂട്ടത്തോ​ടെ എത്തിയവരെ വിളിച്ചുകൂട്ടി പരസ്യമായി അംഗത്വം ​ നൽകുന്ന രീതിയും ഉണ്ടാവില്ല. ഇത്​ ഇരുപാർട്ടികളും തമ്മിൽ പരസ്യപോരിന്​ കാരണമാകു​മെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്​. നിലവിൽ 166 പേർക്ക്​ പൂർണഅംഗത്വവും സി.പി.എം അനുഭാവികളായിരുന്ന 56 പേർക്ക് കാൻഡിഡേറ്റ് മെംബർഷിപ്പുമാണ്​ ലഭിച്ചത്​. കാൻഡിഡേറ്റ്​ അംഗങ്ങൾക്ക്​ ആറുമാസത്തിനുശേഷം പൂർണ അംഗത്വം നൽകും.

സി.പി.ഐ സംസ്ഥാന എക്​സിക്യൂട്ടിവ്​ അംഗമായ മന്ത്രി പി. പ്രസാദിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ 55പേർ പ​ങ്കെടുത്തു. ജില്ലസെക്രട്ടറി ടി.​ജെ. ആഞ്ചലോസ്​, നേതാക്കളായ പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ്​, ജി. കൃഷ്ണപ്രസാദ്​, ആർ. അനിൽകുമാർ, എസ്​. സോളമൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.

സി.പി.എമ്മിലെ കടുത്ത വിഭാഗീയതയെ തുടർന്ന്​ രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. രാജേ​ന്ദ്രകുമാർ അടക്കം ആറ്​ ജനപ്രതിനിധികൾ, രണ്ട്​ ഏരിയ കമ്മിറ്റി അംഗങ്ങൾ, 19 ​ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള പ്രവർത്തകരാണ്​ സി.പി.ഐയിൽ ചേർന്നത്​. ഇതിനൊപ്പം പോഷകസംഘടനകളുടെ സംസ്ഥാനകമ്മിറ്റി അംഗം മുതൽ ഏരിയ ഭാരവാഹികളുമുണ്ട്​. കഴിഞ്ഞ സമ്മേളനകാലയളവിലെ വിഭാഗീയതയും ഏരിയനേതൃത്വവുമായുള്ള അകൽച്ചയുമാണ്​ പൊട്ടിത്തെറിയിലേക്ക്​ നയിച്ചത്​. ഒന്നരവർഷത്തിനിടെ പലവട്ടം ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാകാത്തതാണ്​ കൂട്ടരാജിക്ക്​ വഴിയൊഴുക്കിയതെന്ന്​​ പറയപ്പെടുന്നു. സി.പി.എം നേതൃത്വം അനുരഞ്​ജനത്തിന്​ നീക്കം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന സൂചനയുമുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiCPM
News Summary - 222 people who left CPM in Kuttanad joined CPI
Next Story