You are here

സ്വന്തം വീട്ടുമുറ്റത്ത്​ ചിതയൊരുക്കി ഇൗ വീട്ടമ്മ സമരം ചെയ്യാൻ തുടങ്ങിയിട്ട്​ 222 ദിവസമായി

18:56 PM
22/02/2018

പ്രീത ഷാജി എന്ന സാധാരണ വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത്​ നിരാഹാര സമരം തുടങ്ങിയിട്ട്​ ആറ്​ ദിവസം പിന്നിടുന്നു. സഹോദര​​​​െൻറ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരത്ത്​ സെക്രട്ടറിയറ്റിനു മുന്നിൽ ​ശ്രീജിത്തെന്ന ചെറുപ്പക്കാരന്​ പട്ടിണിസമരം കിടക്കേണ്ടിവന്നത്​ 750ൽ ഏറെ ദിവസങ്ങളാണ്​ എന്നോർക്കണം.
പ്രീതി ഷാജിയുടെ സമരം ജീവിക്കാനുളള കിടപ്പാടത്തിനു വേണ്ടിയാണ്​. പുതുതലമുറ ബാങ്കിൽനിന്ന്​ സുഹൃത്ത്​ വായ്​പയെടുത്ത രണ്ട്​ ലക്ഷം രൂപയ്​ക്ക്​ ജാമ്യം നിന്നതി​​​​െൻറ പേരിൽ പ്രീതിയുടെ  ഭർത്താവ്​ ഷാജിയുടെ എറണാകുളം നഗരത്തിലെ കണ്ണായ ഇടപ്പള്ളിയിലെ കോടികൾ വിലവരുന്ന 17 സ​​​െൻറ്​ സ്​ഥലവും വീടും ബാങ്ക്​ തട്ട​ിയെടുത്തിരിക്കുകയാണെന്നും അതിനെതിരെയാണ്​ താൻ നിരാഹാര സമരം നടത്തുന്നതെന്നും പ്രീതി ഷാജി പറയുന്നു.
കോടാനുകോടികൾ തട്ടിയെടുത്ത്​ പുല്ലുപോലെ വിദേശത്തേക്ക്​ കടന്ന കോർപറേറ്റ്​ മുതലാളിമാരെ തൊടാൻ പോലും കഴിയാതെ പകച്ചുനിൽക്കു​േമ്പാഴാണ്​ കിടപ്പാടം മാത്രമുള്ളവനെ വഴിയാധാരമാക്കാൻ ബാങ്കുകൾ പടയൊരുക്കം നടത്തുന്നത്​. മാത്രമല്ല, സുഹൃത്ത്​ വായ്​പയായെടുത്ത  രണ്ട്​ ലക്ഷം രൂപയിലേറെ ഷാജി ബാങ്കിൽ തിരിച്ചടയ്​ക്കുകയും ചെയ്​തതായി അവർ പറയുന്നു.

Preeti-strike
നിരാഹര സമരത്തിലേർപ്പെട്ട പ്രീതി ഷാജി
 

പ്രീത ഷാജിയെ സന്ദർശിച്ച സാമൂഹിക പ്രവർത്തകനും ദേശീയപാത ആക്ഷൻ കമ്മിറ്റി നേതാവുമായ ഹാഷിം ചേന്ദമ്പിള്ളി ത​​​​െൻറ ഫേസ്​ബുക്കിലാണ്​ നിരാഹരസമരത്തി​​​​െൻറ വിശദാംശങ്ങൾ വിവരിക്കുന്നത്​. 

ഹാഷിം ചേന്ദമ്പിള്ളിയുടെ ഫേസ്​ ബുക്ക്​ പോസ്​റ്റിൽനിന്ന്​:


‘‘ഇന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടം ഷാജിയുടെ വീട്ടുമുറ്റത്ത് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന വീട്ടമ്മ പ്രീത ഷാജിയെ സന്ദർശിച്ചു. നിരാഹാരസമരം ആറ്​ ദിവസം പിന്നിട്ടുവെങ്കിലും പ്രീതയുടെ പോരാട്ടവീര്യം വർധിച്ചിട്ടേയുളളൂ. 
തിരുവനന്തപുരത്ത് ശ്രീജിത്തി​​​​െൻറ സമരം ഏറ്റെടുത്ത നമ്മൾ മറ്റുപോംവഴികൾ ഒന്നുമില്ലാതെ നടത്തുന്ന പ്രീതയുടേയും ഷാജിയുടേയും കുടുംബത്തി​​​​െൻറയും പോലുള്ള സമരങ്ങളെ കൂടി സഹായിക്കാൻ തയ്യാറാവണം. ഇടപ്പള്ളിയിലെ കോടികൾ വിലവരുന്ന ഷാജിയുടെ 17 സെന്റ് ഭൂമിയും വീടും അന്യായമായി HDFC ബാങ്കും ഭൂമാഫിയയും ചേർന്ന് തട്ടിയെടുത്തതിനെതിരെയാണ് ഇവരുടെ സമരം.

ഷാജി സ്വന്തം സുഹൃത്തി​​​​െൻറ ബാങ്ക് വായ്പക്ക് ത​​​​െൻറ പേരിലുള്ള ഭൂമി ഈടുവച്ച് സഹായിച്ചു എന്ന ‘കുറ്റം’  മാത്രമേ ചെയ്തിട്ടുള്ളൂ. വായ്പയെടുത്ത രണ്ട്​ ലക്ഷം തുക സുഹൃത്ത് തിരിച്ചടച്ചില്ലെന്ന ന്യായത്തിലാണ് ബാങ്കി​​​​െൻറ കിരാത നടപടി. 24 വർഷം മുമ്പത്തെ വായ്പ വിഷയം ഇത്രയും നാൾ നീട്ടിയ ബാങ്ക് തന്നെയാണ് ഇതിലെ കുറ്റക്കാർ . ഇക്കാലയളവിനിടയിൽ ഷാജി രണ്ട് ലക്ഷത്തിലധികം തുക തിരിച്ചടച്ചിട്ടുമുണ്ട്. എന്നാൽ, തുക പെരുകി രണ്ട് കോടിയായെന്ന് ഊതിപ്പെരുപ്പിച്ച കളളക്കണക്കുണ്ടാക്കി ‘സർഫാസി’ എന്ന കിരാത നിയമത്തി​​​​െൻറ മറവിൽ ബാങ്ക് 38 ലക്ഷം രുപക്ക് ഭൂമാഫിയക്ക് ആരും അറിയാതെ മറിച്ചു വിറ്റു.

സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപക്ക് ജാമ്യം നിന്നതി​​​​െൻറ പേരിൽ ഷാജിയുടെ കോടികൾ വിലവരുന്ന വസ്തുവകകൾ മുഴുവൻ പിടിച്ചെടുത്ത് കുടുംബത്തെ തെരുവിലിറക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല.

പതിനായിരക്കണക്കിന് കോടി രൂപ കുത്തക മുതലാളിമാർ ബാങ്കുകളിൽ നിന്ന് കൊളളയടിച്ചിട്ട് ഒരു ചുക്കും ചെയ്യാതെ കൂട്ടുനിൽക്കുന്ന ബാങ്കുകളും സർക്കാരുകളും പട്ടിണി പാവങ്ങളുടെ കിടപ്പാടങ്ങൾ തട്ടിപ്പറിച്ച് ഭൂമാഫിയകൾക്ക് കൈമാറുന്ന നടപടി കൊടും ക്രൂരതയാണ് .

വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിനെതിരെ ഷാജിയും കുടുംബവും കഴിഞ്ഞ 222 ദിവസമായി വീട്ടുമുറ്റത്ത് ചിതയൊരുക്കി കാത്തിരിപ്പ് സമരത്തിലാണ്. തീരുമാനമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ഒരു സാധാരണ വീട്ടമ്മ ഇത്തരത്തിൽ ഒരു സമരത്തിൽ ഇറങ്ങേണ്ടി വരുന്നത് തന്നെ പുരോഗമന ജനാധിപത്യ സമൂഹം എന്ന് മേനി നടിക്കുന്ന നമ്മുടെ നാടിന് തന്നെ നാണക്കേടാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇപ്പോഴും ഈ പാവപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്...’

 

Loading...
COMMENTS