നീറുന്ന ഓർമയിൽ പൂക്കിപ്പറമ്പ്; ബസ് ദുരന്തത്തിന് ഇന്ന് 22 വയസ്സ്
text_fieldsപൂക്കിപ്പറമ്പ് ബസ് അപകടം
തിരൂരങ്ങാടി: 44 പേരുടെ ജീവനെടുത്ത പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് ഇന്ന് 22 വയസ്സ്. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഃഖത്തിന്റെയും ഓർമ പുതുക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് അധികൃതർ ദുരന്തസ്ഥലത്തും വിവിധ ബസ് സ്റ്റാൻഡുകളിലുമെത്തി ഡ്രൈവർമാർക്കും യാത്രക്കാർക്കുമായി ബോധവത്കരണം നടത്തി. 2001 മാര്‍ച്ച് 11നാണ് ഗുരുവായൂരില്‍നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് പൂക്കിപ്പറമ്പിൽ കാറിലിടിച്ച് മറിഞ്ഞശേഷം കത്തിയമര്‍ന്നത്.
നിരവധിപേർ അനുസ്മരണ പരിപാടിയിലും ബോധവത്കരണ ക്ലാസിലും പങ്കെടുത്തു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ ബോധവത്കരണ ക്ലാസും അനുസ്മരണവും ഉദ്ഘാടനം ചെയ്തു. എം.വി.ഐ സി.കെ. സുൽഫിക്കർ റോഡ് സുരക്ഷ ക്ലാസും റോഡ് സുരക്ഷ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ ഓർമ ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ ക്ലാസും ബോധവത്കരണവുംജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്യുന്നു
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. അനൂപ് മോഹൻ, എ.എം.വി.ഐമാരായ കൂടമംഗലത്ത് സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി ജെസി മങ്ങാട്ട് ഷൗക്കത്തലി എന്നിവർ സംസാരിച്ചു. അപകടത്തിൽപെടുന്നവർക്ക് രക്ഷാകരങ്ങളുമായി എത്തുന്നവർക്ക് നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാകില്ലെന്ന് കാണിക്കുന്ന ബോർഡുകളും സ്ഥാപിച്ചു.ദേശീയ സംസ്ഥാനപാതിലെ പ്രധാന അപകട മേഖലകളിലും, സ്കൂൾ കോളജ് പരിസരങ്ങളിലും, ബസ് സ്റ്റാൻഡ് പരിസരങ്ങളിലുമാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

