Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കിറ്റ്​ ലഭിക്കാതെ...

ഓണക്കിറ്റ്​ ലഭിക്കാതെ 21.30 ലക്ഷം കുടുംബങ്ങൾ

text_fields
bookmark_border
ഓണക്കിറ്റ്​ ലഭിക്കാതെ 21.30 ലക്ഷം കുടുംബങ്ങൾ
cancel

തൃ​ശൂ​ർ: ഓ​ണം ക​ഴി​ഞ്ഞി​ട്ടും 21,30,111 കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ അ​തി​ജീ​വ​ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ്​ ല​ഭി​ച്ചി​ല്ല. മൊ​ത്തം 90,63,889 കാ​ർ​ഡു​ക​ളി​ൽ 69,33,778 കാ​ർ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ കി​റ്റ്​ കി​ട്ടി​യ​ത്. കി​റ്റ്​ വി​ത​ര​ണം ഓ​ണ​ത്തി​ന്​ മു​​േ​മ്പ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നാ​യി​ല്ല. റേ​ഷ​ൻ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യ അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളി​ൽ​ പോ​ലും ഇ​പ്പോ​ഴും വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല.

വി​ധ​വ​ക​ളും അ​ശ​ര​ണ​രും അ​ട​ങ്ങു​ന്ന 5,83,536 അ​​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളി​ൽ (മ​ഞ്ഞ) 5,15,227 ഉ​ട​മ​ക​ൾ​ക്കാ​ണ്​ കി​റ്റ്​ ല​ഭി​ച്ച​ത്. 88.29 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്. 68,309 മ​ഞ്ഞ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ഇ​നി​യും കി​റ്റ്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളി​ലാ​ണ്​ (പി​ങ്ക്) കൂ​ടു​ത​ൽ വി​ത​ര​ണം ന​ട​ന്ന​ത്. 89.46 ശ​ത​മാ​നം പേ​ർ​ക്കാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ൽ കി​റ്റ്​ ല​ഭി​ച്ച​ത്.

32,50,609 പി​ങ്ക്​ കാ​ർ​ഡു​ക​ളി​ൽ 29,09,256 പേ​ർ​ക്ക്​ ല​ഭി​ച്ചു. 3,41,353 പേ​ർ​ക്ക്​ ഇ​നി​യും ല​ഭി​ക്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന സ​ബ്​​സി​ഡി ല​ഭി​ക്കു​ന്ന 27,33,459 നീ​ല കാ​ർ​ഡു​കാ​രി​ൽ 16,72,867 പേ​ർ​ക്കാ​ണ്​ കി​റ്റ്​ വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്. 10,60,592 പേ​ർ​ക്ക്​ ഇ​നി​യും ന​ൽ​കേ​ണ്ട​തു​ണ്ട്. 61.19 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ വി​ത​ര​ണം ന​ട​ന്ന​ത്.

24,96,285 പൊ​തു​വി​ഭാ​ഗം കാ​ർ​ഡു​ക​ളി​ൽ 18,36,428 പേ​ർ കി​റ്റ്​ വാ​ങ്ങി​ക്ക​ഴി​ഞ്ഞു. 6,59,857 കാ​ർ​ഡു​ക​ൾ​ക്ക്​ ഇ​നി​യും കി​റ്റ്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ള കാ​ർ​ഡു​ക​ളി​ൽ​ 73.56 ശ​ത​മാ​ന​മാ​ണ്​ വി​ത​ര​ണം ന​ട​ന്ന​ത്​. ചൊ​വ്വാ​ഴ്​​ച ​ക​ട​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കും.

Show Full Article
TAGS:Onam kitration kitfree kit
News Summary - 21.30 lakh families not received Onam kit
Next Story