കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ 21കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓടി രക്ഷപ്പെട്ട യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കൊണ്ടോട്ടി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.