ഇടുക്കി: തൊടുപുഴയിൽ നാലുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അരുൺ ആനന്ദിന് 21 വർഷം തടവ് ശിക്ഷ. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷ. ശിക്ഷ 15 വർഷമായി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു.
പീഡനത്തിനിരയായ നാല് വയസുകാരന്‍റെ സഹോദരനായ ഏഴു വയസുകാരൻ പ്രതിയുടെ മർദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് പീഡനവിവരം പുറത്തുവരുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. കൊലപാതകക്കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. കൊല്ലപ്പെട്ട ഏഴുവയസ്സുകാരനും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.