Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേഖകളില്ലാതെ ബിഹാറിൽ...

രേഖകളില്ലാതെ ബിഹാറിൽ നിന്നെത്തിച്ച 21 കുട്ടികളെ തിരികെ അയച്ചു

text_fields
bookmark_border
രേഖകളില്ലാതെ ബിഹാറിൽ നിന്നെത്തിച്ച 21 കുട്ടികളെ തിരികെ അയച്ചു
cancel
Listen to this Article

പാലക്കാട്: രേഖകളില്ലാതെ പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിച്ച ബിഹാറിൽ നിന്നുള്ള കുട്ടികളെ തിരിച്ചയച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനസ്താപനം എന്ന സ്ഥാപനത്തിലേക്ക് കൊണ്ടു വന്ന 21 കുട്ടികളെയാണ് തിരികെ അയച്ചത്.

ജനുവരി 10നാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ടുപേർ കുട്ടികളെ കൊണ്ടുവന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കുട്ടികളെ കോഴിക്കോട് സി.ഡബ്ലു.സിക്ക് കൈമാറുകയും ചെയ്തു. കുട്ടികളെ കൊണ്ടു വന്ന ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ സി.ഡബ്ല്യു.സിയിൽ നിന്ന് രേഖകൾ ഹാജരാക്കിയ ശേഷമാണ് തിരികെ കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

രേഖകളിൽ നടത്തിയ പരിശോധനയിൽ പഠനാവശ്യത്തിനായാണ് കുട്ടികളെ കൊണ്ടു വന്നതെന്ന് കണ്ടെത്തി. എന്നാൽ മനസ്താപനത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിയതിനെതുടർന്നാണ് കുട്ടികളെ ബിഹാറിലേക്ക് അയക്കാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biharhuman traffickingKozhikodeLatest News
News Summary - 21 children brought from Bihar without documents sent back
Next Story