21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം
text_fieldsകൊച്ചി: സംസ്ഥാനത്ത് വിറ്റഴിയുന്ന 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി. കൊച്ചിൻ ഒായിൽ മർച്ചൻറ് അസോസിയേഷൻ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് 31 ബ്രാൻഡുകളിൽ 21 എണ്ണവും മായം കലർന്നതാണെന്ന് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടും കമ്പനികളെക്കുറിച്ച വിവരങ്ങളും എറണാകുളം അസി. ഫുഡ്സേഫ്റ്റി കമീഷണർക്ക് നൽകിയതായി അസോസിയേഷൻ സെക്രട്ടറി പോൾ ആൻറണി പറഞ്ഞു.
സാധാരണ വെളിച്ചെണ്ണയിൽ ഫ്രീ ഫാറ്റി ആസിഡ് (എഫ്.എഫ്.എ) മൂന്നിൽ താഴെയും അയഡിൻ വാല്യു 7.5നും 10നും മേധ്യയുമാണ് വേണ്ടത്. എന്നാൽ, പരിശോധനയിൽ പരാജയപ്പെട്ട വെളിച്ചെണ്ണകളിൽ പലതിലും അയഡിൻ വാല്യു അമ്പതിൽ കൂടുതലും എഫ്.എഫ്.എ 10ൽ കൂടുതലുമാണ്. ആദ്യ ഘട്ടത്തിൽ അസോസിയേഷെൻറ ലാബിൽ പരിശോധിച്ച ഇരുപതോളം ബ്രാൻഡുകളിൽ 17ഉം മായം കലർന്നതാണെന്ന് കണ്ടെത്തിയതിെനത്തുടർന്ന് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനകം നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണറോട് കോടതി നിർദേശിച്ചു. ജനുവരി മൂന്നിന് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് വെളിച്ചെണ്ണ പരിശോധനക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
