ജയിൽ വകുപ്പിൽ 206 തസ്തികകൾ
text_fieldsതിരുവനന്തപുരം: ജയിൽ വകുപ്പിൽ വാർഡർ വിഭാഗത്തിൽ 206 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിൽ 140 അസിസ്റ്റൻറ് പ്രിസൺ ഓഫിസർ തസ്തികകളാണ്. ഡെപ്യൂട്ടി പ്രിസൺ ഓഫിസർ 58, പ്രിസൺ ഓഫിസർ ആറ്, ഗേറ്റ് കീപ്പർ രണ്ട് എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന മറ്റു തസ്തികകളുടെ എണ്ണം.
ശാസ്ത്ര-സാങ്കേതിക കൗൺസിലിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 10ാം ശമ്പള പരിഷ്കരണം നടപ്പാക്കും. ഇക്കാര്യത്തിൽ ധനവകുപ്പിെൻറ നിബന്ധന പാലിക്കപ്പെടുന്നില്ലെങ്കിൽ ഭാവിയിൽ ശമ്പളപരിഷ്കരണം പരിഗണിക്കിെല്ലന്ന വ്യവസ്ഥയോടെയാണ് തീരുമാനം. വഖഫ് ബോർഡിൽനിന്ന് 2016 ഫെബ്രുവരി ഒന്നിനു മുമ്പ് വിരമിച്ച ജീവനക്കാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
