Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ബി.​െഎയിൽ 2056...

എസ്​.ബി.​െഎയിൽ 2056 പ്രബേഷനറി ഓഫിസർ

text_fields
bookmark_border
SBI
cancel

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) 2056 പ്രബേഷനറി ഓഫിസർമാരെ റിക്രൂട്ട്​ ചെയ്യുന്നു. (പരസ്യ നമ്പർ CRPD/PO/2021-22/18). വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careersൽനിന്നും ഡൗൺലോഡ്​ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. ആകെയുള്ള ഒഴിവുകളിൽ ഒ.ബി.സി- 560, SC- 324, ST- 162, EWS- 200 എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്​. നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും നിയമനം ലഭിക്കും. ജനറൽ വിഭാഗത്തിൽ 810 ഒഴ​ിവുകൾ ലഭ്യമാണ്​. ശമ്പളനിരക്ക്​ 36,000-63,840 രൂപ.

ഭാരത പൗരന്മാർക്ക്​ അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമുണ്ടായിരിക്കണം. അവസാന വർഷ/സെമസ്​റ്റർ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. 2021 ഡിസംബർ 31നകം യോഗ്യത തെളിയിച്ചാൽ മതി. ഇൻറഗ്രേറ്റഡ്​ ഡ്യുവൽ ഡിഗ്രി/ചാർ​േട്ടഡ്​ അക്കൗണ്ടൻസി കോസ്​റ്റ്​​ അക്കൗണ്ടൻറ്​​ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്​. പ്രായപരിധി 1.4.2021ൽ 21-30 വയസ്സ്​. 2000 ഏപ്രിൽ ഒന്നിനുശേഷമോ 1991 ഏപ്രിൽ രണ്ടിനു മു​േമ്പാ ജനിച്ചവരാകരുത്​. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക്​ പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

അപേക്ഷ ഫീസ്​ 750 രൂപ. SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക്​ ഫീസില്ല. നിർദേശാനുസരണം രജിസ്​റ്റർ ചെയ്​ത്​ അപേക്ഷ ഓൺലൈനായി ഒക്​ടോബർ 25നകം സമർപ്പിക്കണം. ​െഡബിറ്റ്​/​െക്രഡിറ്റ്​ കാർഡ്​/ഇൻറർനെറ്റ്​ ബാങ്കിങ്​​ മുഖാന്തരം ഫീസ്​ അടക്കാം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്​.

സെലക്​ഷൻ നടപടികൾ മൂന്നു​ ഘട്ടമായാണ്​. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷയിൽ ഒബ്​ജക്​ടിവ്​ മാതൃകയിൽ ഇംഗ്ലീഷ്​ ലാംഗ്വേജ്​, ക്വാണ്ടിറ്റേറ്റിവ്​ ആപ്റ്റിറ്റ്യൂഡ്​, റീസണിങ്​​ എബിലിറ്റി എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാകും. പരമാവധി 100 മാർക്കിന്​. ഒരു മണിക്കൂർ സമയം ലഭിക്കും. രണ്ടാംഘട്ടം മെയിൻ പരീക്ഷയിൽ/ഒബ്​ജക്​ടിവ്​ ടെസ്​റ്റിൽ റീസണിങ്​​ & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്​, ​േഡറ്റ അനാലിസിസ്​ ആൻഡ്​ ഇൻറർപ്ര​ട്ടേ​ഷൻ ജനറൽ/ഇക്കണോമി/ബാങ്കിങ്​ അവയർനെസ്,​ ഇംഗ്ലീഷ്​ ലാംഗ്വേജ്​ എന്നിവയിൽ 155 ചോദ്യങ്ങളുണ്ടാകും. 200 മാർക്കിന്​ 3 മണിക്കൂർ സമയം ലഭിക്കും. ഒപ്പമുള്ള ഡിസ്​ക്രിപ്​റ്റിവ്​ ടെസ്​റ്റിൽ കത്ത്​/ഉപന്യാസമെഴുത്ത്​, 50 മാർക്കിന്​, 30 മിനിറ്റ്​​ സമയം അനുവദിക്കും. മൂന്നാംഘട്ടം ഇൻറർവ്യൂ, ഗ്രൂപ്​​ എക്​സർസൈസ്​, 50 മാർക്കിന്​. കേരളത്തിൽ പ്രിലിമിനറിക്ക്​ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളും മെയിൻ പരീക്ഷക്ക്​ ​ കൊച്ചിയും തിരുവനന്തപുരവും പരീക്ഷകേന്ദ്രങ്ങളാണ്​. മെറിറ്റടിസ്​ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ 41,960 രൂപ അടിസ്​ഥാനത്തിൽ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ഉൾ​െപ്പടെ മറ്റ്​ ആനുകൂല്യങ്ങളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiprobationary officer
News Summary - 2056 Probationary Officer in SBI
Next Story