Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2023ലെ അവധിദിനങ്ങളായി

text_fields
bookmark_border
calender
cancel

തിരുവനന്തപുരം: 2023ലെ സർക്കാർ പൊതുദിനങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും തീരുമാനിച്ചു. ആവശ്യമായ മാറ്റങ്ങൾക്കുശേഷം ഉത്തരവിറക്കും.

സർക്കാർ പൊതുഅവധികൾ: മന്നം ജയന്തി (ജനുവരി 2 തിങ്കൾ), റിപ്പബ്ലിക് ദിനം (ജനുവരി 26 വ്യാഴം), ശിവരാത്രി (ഫെബ്രുവരി 18 ശനി), പെസഹ വ്യാഴം (ഏപ്രിൽ 6 വ്യാഴം), ദുഃഖവെള്ളി (ഏപ്രിൽ 7 വെള്ളി), അംബേദ്കർ ജയന്തി (ഏപ്രിൽ 14 വെള്ളി), വിഷു (ഏപ്രിൽ 15 ശനി), ഈദുൽഫിത്വർ (ഏപ്രിൽ 21വെള്ളി).

മേയ്ദിനം (മെയ് 1തിങ്കൾ), ബക്രീദ് (ജൂൺ 28 ബുധൻ), കർക്കടക വാവ് (ജൂലൈ 17 തിങ്കൾ), മുഹറം (ജൂലൈ 28 വെള്ളി), സ്വാതന്ത്ര്യദിനം (ആഗസ്റ്റ് 15 ചൊവ്വ), ഒന്നാംഓണം/അയ്യൻകാളി ജയന്തി (ആഗസ്റ്റ് 28 തിങ്കൾ), തിരുവോണം(ആഗസ്റ്റ് 29 ചൊവ്വ), മൂന്നാം ഓണം ( ആഗസ്റ്റ് 30 ബുധൻ), നാലാം ഓണം/ഗുരു ജയന്തി (ആഗസ്റ്റ് 31 വ്യാഴം).

ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബർ 6 ബുധൻ), ശ്രീനാരായണഗുരു സമാധി (സെപ്റ്റംബർ 22 വെള്ളി), നബിദിനം (സെപ്റ്റംബർ 27 ബുധൻ), ഗാന്ധിജയന്തി (ഒക്ടോബർ 2 തിങ്കൾ), മഹാനവമി (ഒക്ടോബർ 23 തിങ്കൾ), വിജയദശമി (ഒക്ടോബർ 24 ചൊവ്വ), ക്രിസ്മസ് (ഡിസംബർ 25 തിങ്കൾ).

ഈസ്റ്റർ (ഏപ്രിൽ 9), ദീപാവലി (നവംബർ 12) എന്നിവ ഞായറാഴ്ചകളിലാണ്. രണ്ടാം ശനി, ഞായർ ദിനങ്ങളിലും അവധിയായിരിക്കും. ഈദുൽഫിത്വർ, ബക്രീദ്, മുഹറം, നബിദിനം എന്നിവയിൽ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് മാറ്റംവരാം.

നിയന്ത്രിത അവധി: അയ്യ വൈകുണ്ഠസ്വാമി ജയന്തി (മാർച്ച് 12), ആവണി അവിട്ടം (ആഗസ്റ്റ് 30), വിശ്വകർമദിനം (സെപ്റ്റംബർ 17)

നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ് ആക്ട് അവധി: റിപ്പബ്ലിക്ദിനം, ശിവരാത്രി, വാർഷിക കണക്കെടുപ്പ് (ഏപ്രിൽ ഒന്ന്-ശനി -ബാങ്കുകൾക്ക്), ദുഃഖവെള്ളി, അംബേദ്കർ ജയന്തി, വിഷു, ഈദുൽഫിത്വർ, മേയ്ദിനം, ബക്രീദ്, സ്വാതന്ത്ര്യദിനം, ഒന്നാംഓണം, തിരുവോണം, ശ്രീനായണ ഗുരു ജയന്തി, ഗുരുസമാധി, നബിദിനം, ഗാന്ധി ജയന്തി, മഹാനവമി, വിജയദശമി, ക്രിസ്മസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2023 holidays
Next Story