ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ആറുമുതൽ
text_fieldsതിരുവനന്തപുരം: 2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രാവിലെ 10 മുതലാണ് പരീക്ഷ. രണ്ടാം വർഷ പരീക്ഷക്ക് പിഴകൂടാതെ നവംബർ 26 വരെ ഫീസടയ്ക്കാം. ഒന്നാം വർഷ പരീക്ഷക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ മൂന്ന്.
രണ്ടാം വർഷ പരീക്ഷയെഴുതുന്നവർക്ക് ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും. ഇതിന് പ്രത്യേകം അപേക്ഷിക്കേണ്ട. കമ്പാർട്ട്മെൻറൽ വിദ്യാർഥികൾക്ക് മാത്രം 2017 മുതൽ ഒന്നാംവർഷ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ് നൽകിയത്. അവർ 2018ലെ ഒന്നാംവർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷക്ക് എഴുതിയ വിഷയത്തിന് മാർച്ച് 2019ലെ രണ്ടാം വർഷ പരീക്ഷക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ വിഭാഗം 2019 മാർച്ചിലെ പരീക്ഷക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ലഭിക്കും. ഓപൺ സ്കൂൾ വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. പരീക്ഷാവിജ്ഞാപനവും വിവരങ്ങളും www.dhsekerala.gov.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
