2019 ലെ പ്രളയം: നഷ്ടപരിഹാരം ലഭിക്കാതെ നിലമ്പൂരിൽ 74 കുടുംബങ്ങൾ
text_fieldsകോഴിക്കോട് : 2019 ലെ പ്രളയത്തിൽ നാലമ്പൂരിൽ വീടും പുരയിടവും നഷ്ടപ്പെട്ട 74 കുടുംബങ്ങൾക്ക് സർക്കാരിന്റെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും സർക്കാർ സംവിധാനത്തിലെ കെടുകാര്യസ്ഥ കാരണം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകിയിട്ടില്ല. ചോക്കാട്, കരുവാരക്കുണ്ട്, മൂത്തേടം വില്ലേജുകളിൽ ഒരോ കുടുംബങ്ങൾ, അകമ്പാടം, കരുളായി- രണ്ട വീതം, ചുങ്കത്തറ- മൂന്ന്, കുറുമ്പങ്ങോട്- നാല്, പോത്തുകല്ല്- ഏഴ്, മമ്പാട്-10, പള്ളിപ്പാടം-13, എടക്കര-14, നിലമ്പൂർ-16 എന്നിങ്ങനെയാണ് കുടുംബങ്ങളുടെ കണക്ക്.
42.40 ലക്ഷം രൂപയാണ് വിതരണം ചെയ്യേണ്ടത്. 2019ലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രളയത്തിൽ തകർന്ന വീടുകളുടെ ധനസഹായം അവദിക്കുമ്പോൾ കൺസോളിഡേറ്റഡ് ഫണ്ടിൽനിന്നുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധി(എസ്.ഡി.ആർ.എഫ്) വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (സി.എം.ഡി.ആർ.എഫ്) അക്കൗണ്ടിലേക്ക് വകയിരുത്തും.
സി.എം.ഡി.ആർ.എഫ് വിഹിതം കൂടി ചേർത്തുള്ള ധനസഹായം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുകയാണ് പതിവ്. പ്രളയ ധനസഹായത്തിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ അക്കൗണ്ട് കറക്ഷനുള്ള കേസുകളിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ടിലേക്ക് മടങ്ങി വരും.
ജില്ലകളിൽ നിന്ന് അക്കൗണ്ട് തിരുത്തൽ വരുത്തി കലക്ടർ ലിസ്റ്റ് ലഭ്യമാക്കണം. അത് പ്രകാരം അക്കൗണ്ട് കറക്ഷൻ വരുത്തി തുകഅനുവദിക്കുന്നതിന് അനുമതി നൽകും. ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. അതിന്റെ അടിസ്ഥാനത്തിൽ ധനകാര്യവകുപ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇവർക്ക് നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ സർക്കാരിന് ഇപ്പോഴും മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

