Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2018 പ്രളയം:...

2018 പ്രളയം: കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനും എതിരെ പരാതി

text_fields
bookmark_border
2018 പ്രളയം: കൃഷ്ണൻകുട്ടിക്കും   മാത്യു ടി. തോമസിനും എതിരെ പരാതി
cancel

കൊ​ച്ചി: 2018ലെ ​പ്ര​ള​യം സ​ർ​ക്കാ​റി​ന്‍റെ സൃ​ഷ്ടി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി, ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ന്ന​ത്തെ മ​ന്ത്രി​മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, മാ​ത്യു ടി. ​തോ​മ​സ്​ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ ​കേ​സെ​ടു​ക്കാ​ൻ ഡി.​ജി.​പി​ക്ക്​ പ​രാ​തി. ബോ​ധ​പൂ​ർ​വ​മാ​യ നി​ഷ്​​ക്രി​യ​ത്വം, അ​ഴി​മ​തി, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ ഇ​വ​ർ ന​ട​ത്തി​യെ​ന്ന്​ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. മേ​രി​മാ​ത ക​ൺ​സ്​​ട്ര​ക്ഷ​ൻ​സ്, അ​ന്ന​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ജോ​ഷി എ​ന്നി​വ​രെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന വ​ക്​​താ​വ്​ പാ​ലോ​ട്​ സ​ന്തോ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സും ക​രാ​റു​കാ​രും ചേ​ർ​ന്ന്​ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി മ​റ​ച്ചു​വെ​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡാം ​മാ​നേ​ജ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​ക​ൾ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. ധാ​തു​മ​ണ​ൽ ഒ​ഴു​കി​പോ​കാ​തി​രി​ക്കാ​ൻ ഡാം ​തു​റ​ക്കു​ന്ന​ത്​ വൈ​കി​പ്പി​ച്ച​തി​ലൂ​ടെ മേ​രി​മാ​ത ക​ൺ​സ്​​ട്ര​ക്ഷ​ൻ​സ്​ ക​മ്പ​നി​ക്ക്​ 3,000 കോ​ടി​യു​ടെ ലാ​ഭ​മു​ണ്ടാ​യി. അ​തി​ൽ 300 കോ​ടി മാ​ത്യു ടി. ​തോ​മ​സി​ന്​ ല​ഭി​ച്ചെ​ന്നാ​ണ്​ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ശ​ബ്​​ദ​രേ​ഖ​യി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും​​ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2018 FloodUDFLDF
News Summary - 2018 Flood: Complaint Against Krishnankutty and Mathew T. Thomas
Next Story