Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവതാരകയോട് മോശം...

അവതാരകയോട് മോശം പെരുമാറ്റം: ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ സസ്പെന്‍ഡ് ചെയ്തു

text_fields
bookmark_border
അവതാരകയോട് മോശം പെരുമാറ്റം: ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ സസ്പെന്‍ഡ് ചെയ്തു
cancel

തിരുവനന്തപുരം: കേരള പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സൈബര്‍ കൊക്കൂണ്‍ -2016’ സെമിനാറിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് വിനയകുമാരന്‍ നായരെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വിനയകുമാരന്‍ നായരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നും അന്വേഷണവിധേയമായി മാറ്റിനിര്‍ത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ആഗസ്റ്റ് 19, 20 തീയതികളില്‍ കൊല്ലത്തെ നക്ഷത്ര ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരാതിയുമായി അവതാരക രംഗത്തത്തെിയതിന് തൊട്ടുപിന്നാലെ, പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ ഡെപ്യൂട്ടേഷനിലായിരുന്ന വിനയ കുമാരന്‍ നായരെ നന്ദാവനം എ.ആര്‍ ക്യാമ്പിലേക്ക് മടക്കിയയച്ചു. കൂടാതെ, വിനയകുമാരന്‍ നായര്‍ക്കൊപ്പം കൊല്ലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തു. പ്രശാന്തിന്‍െറ സസ്പെന്‍ഷനോടെ കേസ് ഒതുക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു.

ഇതിനായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ചിലര്‍ സമീപിച്ചിരുന്നു. പ്രശാന്തിനെ മാത്രം ബലിയാടാക്കാനുള്ള നടപടിക്കെതിരെ സേനയില്‍ പ്രതിഷേധമുയര്‍ന്നതോടെ വിനയകുമാരന്‍ നായര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. കൊക്കൂണ്‍ സെമിനാറുമായി ബന്ധപ്പെട്ട ധൂര്‍ത്ത് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കി പ്രശ്നം അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കമത്രെ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber cocoon 2016
Next Story