തണുത്ത മീന്‍കറിയില്‍നിന്ന് പുക: ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു
text_fieldsമൂവാറ്റുപുഴ: തണുത്ത മീന്‍കറിയില്‍നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരെത്തി സാമ്പിള്‍ ശേഖരിച്ചു. കറിവെച്ച് മൂന്നാം ദിവസം ആരോഗ്യ വകുപ്പ്, ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തുമ്പോഴും ചാളക്കറിയില്‍നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഈ മീന്‍ കറിയും അടുത്ത വീട്ടില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന മീനും സംലം പരിശോധനക്കെടുത്തു. കറിയില്‍ ചേര്‍ത്ത മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്.
പായിപ്ര കൊച്ചുപറമ്പില്‍ സലീം ഇബ്രാഹിമിന്‍െറ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രാഥമികപരിശോധന നടത്തിയ ശേഷമാണ് ഇവര്‍ സാമ്പിളെടുത്തത്. സംഭവത്തെ തുടര്‍ന്ന് അടുത്ത വീട്ടില്‍ വാങ്ങിയ മീന്‍ ഉപയോഗിച്ചിരുന്നില്ല. ഇതും ഉദ്യോഗസ്ഥര്‍ എടുത്തു. സാമ്പിളുകള്‍ കാക്കനാട് റീജനല്‍ ലാബില്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലം വന്നശേഷമേ കറി പുകഞ്ഞതിന്‍െറ കാരണം കണ്ടത്തൊനാകൂ. മീന്‍ ചീഞ്ഞു പോകാതിരിക്കാന്‍ മൊത്തക്കച്ചവടക്കാര്‍ ഫോര്‍മല്‍ ഹൈഡ്രേഡ് എന്ന രാസവസ്തു ചേര്‍ത്തതാകാം പുകയാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. മീന്‍ വൃത്തിയാക്കിയശേഷം ഉപ്പുവെള്ളം ഒഴുക്കിതന്നെ വീണ്ടും കഴുകിയാലെ ഈ രാസവസ്തുവിന്‍െറ കണികകള്‍ പോകൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ സലീം ഇബ്രാഹിമിന്‍െറ ഭാര്യ ബീവി വാങ്ങിയ ചാളയാണ് പായിപ്ര പ്രദേശത്തെ മൂന്ന് ദിവസം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. രാവിലെ ഇത് കറിവെച്ചശേഷം കുടുംബം ഇതു കൂട്ടി ഭക്ഷണം കഴിച്ചു. വൈകുന്നേരം നാല് മണിയോടെ നോക്കുമ്പോള്‍ കറിയില്‍നിന്ന് പുക ഉയര്‍ന്നു.
ഇതോടെ കുടുംബം ഭീതിയിലായി. രാത്രി നോക്കുമ്പോഴും മാറ്റമൊന്നുമില്ല. ഞായറാഴ്ച രാവിലെ പഞ്ചായത്തംഗമായ നസീമ സുനിലിനെ വിവരമറിയിച്ചതോടെ കറിയില്‍നിന്ന് ഉയരുന്ന പുക കാണാന്‍ നാട്ടുകാര്‍ കൂട്ടമായി എത്തി.
സലീമിന്‍െറ വീട്ടിലെ മീന്‍ കറി പുകയുന്ന വാര്‍ത്തകേട്ടതോടെ അയല്‍ വീടുകളില്‍ മീന്‍ വാങ്ങിയ പലരും ഇത് ഉപയോഗിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
