ഭരണപരിഷ്കാര കമീഷന്‍: വി.എസിന്‍റെ ഒാഫിസിന് മാറ്റമില്ല -പിണറായി
text_fieldsതിരുവനന്തപുരം: ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷൻ വി.എസ് അച്യുതാനന്ദന്‍റെ ഓഫിസിന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻ ഗവൺമെന്‍റ് (ഐ.എം.ജി) കെട്ടിടത്തിൽ തന്നെ ഭരണപരിഷ്കാര കമീഷൻ പ്രവർത്തിക്കും. കമീഷന്‍റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ഓഫിസ് സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വി.എസ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട വി.എസിന് കേന്ദ്രനേതൃത്വം നല്‍കിയ പദവി വാഗ്ദാനത്തിന് പകരം അദ്ദേഹം മുന്നോട്ടുവെച്ചത് സെക്രട്ടേറിയറ്റ് അംഗത്വമാണ്. സെക്രട്ടേറിയറ്റിലെ മുഖ്യ മന്ദിരത്തിലും രണ്ട് അനക്സിലും സ്ഥലം ഉണ്ടായിരിക്കെ ഇവിടെ നിന്ന് അകലെ ലോ കോളജ് ജംക്‌ഷനിൽ വി.എസിന് ഓഫിസ് നൽകാനുള്ള നീക്കമാണ് തർക്കവിഷയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
