Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിയുടെ ഇടപെടല്‍ കണ്ടത്തൊന്‍ അന്വേഷണം ഇന്നാരംഭിക്കും

text_fields
bookmark_border
ബാര്‍ കോഴ: ശങ്കര്‍ റെഡ്ഢിയുടെ ഇടപെടല്‍ കണ്ടത്തൊന്‍ അന്വേഷണം ഇന്നാരംഭിക്കും
cancel

കോട്ടയം: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി ഇടപെട്ടോ എന്നു കണ്ടത്തെണമെന്ന കോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലുള്ള അന്വേഷണം തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി പ്രത്യേക വിജിലന്‍സ് സംഘത്തെ ചുമതലപ്പെടുത്തും.

കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഢി ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍. സുകേശന് മേല്‍ ശങ്കര്‍ റെഡ്ഢി സമ്മര്‍ദം ചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ പ്രധാന ആരോപണം. സമ്മര്‍ദത്തെ തുടര്‍ന്ന് സുകേശന്‍ കേസ് ഡയറി തിരുത്തിയെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. ഇതടക്കം കേസുമായി ബന്ധപ്പെട്ടുയര്‍ന്ന മുഴുവന്‍ ആരോപണവും അന്വേഷിക്കും. കോടതി ഉത്തരവിന്‍െറ കോപ്പി ലഭിച്ചതിനാല്‍ തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story