ബി.ജെ.പി ദേശീയ കൗൺസിൽ: സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ 'ചാകര'
text_fieldsകോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗൺസിലാണ് പത്ര വാർത്തകളിലും ടിവി ചാനലുകളിലും നിറഞ്ഞ് നിൽക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ സ്ഥിതി വ്യത്യാസ്തമാണ്. കൗൺസിൽ തുടങ്ങിയപ്പോൾ മുതൽ ട്രോളുകൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ പ്രധാനമന്ത്രി കൂടി കോഴിക്കോട്ടെത്തിയതോടെ 'ട്രോളു'കാർക്ക് ചാകരയായി. മോദിയുടെ മലയാളത്തിലുള്ള പ്രസംഗവും, മൊബൈലിൽ ഫ്ലാഷ് അടിച്ചതുമെല്ലാം കൂടിയായപ്പോൾ ട്രോളുകൾ ഫേസ്ബുക്കിലെ 'ചളി' ഗ്രൂപ്പുകളിൽ നിറഞ്ഞു. കൗൺസിൽ കോഴിക്കോട്ടായതിനാൽ കോഴിക്കോടൻ ശൈലിയിൽ വരെ ട്രോളുകൾ വരാൻ തുടങ്ങി. ഇങ്ങളെന്ത് വിടലാണ്, ന്തൊരു വെർപ്പിക്കലാണ് എന്ന ട്രോളുകൾ ചിരി പടർത്തുന്നവ തന്നെയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലുകളിലെ ബീഫ് ബിരിയാണിയെ 'ഉള്ളി ബിരിയാണി'യാക്കി വരെ ട്രോളുകൾ പറക്കുന്നത് കാണുമ്പോൾ ആർക്കാണ് ചിരിക്കാതിരിക്കാനാവുക.


























Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
