Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ. പി...

ബി.ജെ. പി റാലിക്കെത്തുക ആറ് ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍

text_fields
bookmark_border
ബി.ജെ. പി റാലിക്കെത്തുക ആറ് ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍
cancel

കോഴിക്കോട്:  കടപ്പുറത്ത് ശനിയാഴ്ച നടക്കുന്ന ബി.ജെ.പി മഹാറാലിയില്‍  കോഴിക്കോടിന് പുറമെ വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും.  വൈകീട്ട് മൂന്നിന് മുമ്പായി പ്രവര്‍ത്തകര്‍ സമ്മേളനനഗരിയില്‍ പ്രവേശിക്കണമെന്നാണ് സംഘാടകര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് വരുന്ന വാഹനങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റിയാടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളും കോരപ്പുഴ പാലം വഴി, വെങ്ങാലി ഓവര്‍ബ്രിഡ്ജിന് വലതുഭാഗത്തുകൂടി ബീച്ച് റോഡില്‍ പ്രവേശിച്ച് പണിക്കര്‍ റോഡില്‍ ആളെ ഇറക്കണം. ഈ വാഹനങ്ങള്‍ പണിക്കര്‍ റോഡു മുതല്‍ പുതിയാപ്പ വരെയുള്ള ബീച്ച് റോഡിന്‍െറ പടിഞ്ഞാറുവരെ ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.

വയനാട് ജില്ലയിലെയും തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂളാടിക്കുന്ന്, പാവങ്ങാട് വഴി വെസ്റ്റ്ഹില്‍ ചുങ്കത്തിലൂടെ ഭട്ട് റോഡ് വഴി ബീച്ച് റോഡില്‍ പ്രവേശിച്ച്, അവിടെ പ്രവര്‍ത്തകരെ ഇറക്കണം. വാഹനങ്ങള്‍ പണിക്കര്‍ റോഡിന്‍െറ പടിഞ്ഞാറു ഭാഗത്ത് ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം. പണിക്കര്‍ റോഡ്, ബീച്ച് ജങ്ഷനില്‍നിന്ന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ പണിക്കര്‍ റോഡ് വെള്ളയില്‍ റോഡ് വഴി ബീച്ചാശുപത്രിക്ക് കിഴക്കുവശത്തുകൂടി മൂന്നാലിങ്കല്‍ റോഡില്‍ കടന്ന് സമ്മേളനനഗരിയില്‍ പ്രവേശിക്കും.

പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നും ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍നിന്നുമുള്ള പ്രവര്‍ത്തകര്‍ രാമനാട്ടുകര, മീഞ്ചന്ത, കല്ലായി വഴി പുഷ്പ ജങ്ഷനിലൂടെ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് വഴി സൗത് ബീച്ചിലത്തെി വലിയങ്ങാടി റോഡിന് സമീപം ആളുകളെ ഇറക്കണം. വാഹനങ്ങള്‍ സീക്യൂന്‍ ഹോട്ടല്‍ മുതല്‍ കോതിപ്പാലം റോഡ് വരെ റോഡിന്‍െറ പടിഞ്ഞാറുവശത്ത് ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp
Next Story