മോഹന്‍ ഭഗവത് തലസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: സംഘടനാ ചര്‍ച്ചകളുമായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തലസ്ഥാനത്ത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാത്രിയാണത്തെിയത്. ആറ്റുകാല്‍ ദേവീക്ഷേത്രത്തിനുസമീപം വി.എസ്.എസ്.സി മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍െറ വീട്ടിലാണ് താമസം. സംഘടനാ ചര്‍ച്ചകളും ഇവിടെയാണ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വൈകീട്ട് കാലടിയിലെ താമരത്ത് ആര്‍.എസ്.എസ് ശാഖയിലും സന്ദര്‍ശനം നടത്തി.
ശനിയാഴ്ച രാവിലെ സെന്‍റ് ജോസഫ് സ്കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ഓഡിറ്റോറിയത്തില്‍ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടക്കും. ഞായറാഴ്ച എറണാകുളത്തേക്ക് പോകുന്ന അദ്ദേഹം വിദ്യാര്‍ഥികളുടെ സമ്മേളനത്തില്‍ പങ്കെടുക്കും. 27ന് കരുനാഗപ്പള്ളിയിലത്തെി മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കും. പൊലീസ് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
