സ്വാശ്രയ മെഡിക്കല്‍ പ്രവേശം സുപ്രീംകോടതിവിധി സംസ്ഥാനത്തെ പ്രവേശനടപടികളെയും ബാധിക്കുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍ തന്നെ അലോട്ട്മെന്‍റ് നടത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം സംസ്ഥാനത്തെ പ്രവേശനടപടികളെ ബാധിക്കുമെന്ന് ആശങ്ക. മധ്യപ്രദേശ് സര്‍ക്കാറിനാണ് ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്വകാര്യ കോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് കോളജുകള്‍ നേരിട്ട് നല്‍കിയ പ്രവേശം റദ്ദാകുമെന്ന ആശങ്കയാണ് ഉയര്‍ന്നത്. കേരളത്തിലെ പ്രവേശവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിവിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രവേശനടപടികള്‍ അന്തിമഘട്ടത്തിലത്തെിയ സന്ദര്‍ഭത്തില്‍ കോടതിവിധി നിര്‍ണായകവുമാണ്. കേരളത്തിലും എകീകൃത പ്രവേശം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
എല്ലാ സീറ്റിലും സര്‍ക്കാര്‍ നേരിട്ട് പ്രവേശം നടത്തണമെന്ന വിധി വന്നാല്‍ 50 ശതമാനം വരുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളില്‍ ഇതിനോടകം പ്രവേശം നേടിയവര്‍ക്ക് സീറ്റ് നഷ്ടമാവുകയോ കോളജുകള്‍ മാറേണ്ടിവരുകയോ ചെയ്യും. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവ് പ്രതീക്ഷിക്കുന്നില്ളെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മെറിറ്റ് അട്ടിമറിച്ച് നടന്ന പ്രവേശമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ജയിംസ് കമ്മിറ്റിയുടെ കര്‍ശന മേല്‍നോട്ടത്തില്‍ മെറിറ്റ് പാലിച്ചാണ് കേരളത്തില്‍ പ്രവേശം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിക്കാന്‍ അസോസിയേഷന്‍ ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. എല്ലാ സീറ്റിലേക്കുമുള്ള പ്രവേശം സര്‍ക്കാര്‍ തന്നെ നടത്തണമെന്ന് നേരത്തേ ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത് പ്രവേശനടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും കോളജുകള്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടി സ്വന്തം നിലയില്‍ പ്രവേശനടപടികള്‍ ആരംഭിക്കുകയായിരുന്നു.
ഹൈകോടതിവിധിയത്തെുടര്‍ന്ന് സംസ്ഥാനസര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട് കോളജുകള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുനല്‍കിയരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നുമില്ല. ഈ നിലപാട് തുടരാനാണ് സര്‍ക്കാര്‍ ധാരണ. എല്ലാ സീറ്റിലും സര്‍ക്കാര്‍ നേരിട്ട് പ്രവേശം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായാല്‍ ഇതിനോടകം പൂര്‍ത്തിയായ കൗണ്‍സലിങ് നടപടികള്‍ തകിടംമറിയുമെന്നും ഫീസ്ഘടനയില്‍ മാറ്റം വന്നേക്കുമെന്നുമാണ് സര്‍ക്കാറിന്‍െറ ആശങ്ക. അതേസമയം, രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദോഷകരമാവുന്ന നിലപാട് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവില്ളെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
