Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി–ബി.ഡി.ജെ.എസ്...

ബി.ജെ.പി–ബി.ഡി.ജെ.എസ് ബന്ധത്തിൽ ഭിന്നതയില്ല -തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ജെ.പി–ബി.ഡി.ജെ.എസ് ബന്ധത്തിൽ ഭിന്നതയില്ല -തുഷാർ വെള്ളാപ്പള്ളി
cancel

ചേർത്തല: ബി.ജെ.പി–ബി.ഡി.ജെ.എസ് ബന്ധത്തിൽ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ചില സാങ്കേതിക കാരണങ്ങളാണ് പദവികൾ ലഭിക്കുന്നത് വൈകാൻ ഇടയാക്കിയത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ അണികൾ ആശങ്കയിലാണെന്നും തുഷാർ പറഞ്ഞു.

തിങ്കളാഴ്ചത്തെ എൻ.ഡി.എ യോഗത്തിനു മുന്നോടിയായി ബി.ഡി.ജെ.എസിന്‍റെ നേതൃയോഗം ചേര്‍ത്തലയില്‍ ചേരും. ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം ശനിയാഴ്ച ചേരും. ബി.ജെ.പി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

ബി.ഡി.ജെ.എസുമായി തർക്കങ്ങളില്ലെന്നും അർഹമായ സ്ഥാനം നൽകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമങ്ങളെ അറിയിച്ചു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thushar Vellappally
Next Story