ഫയല്‍ കാലതാമസം: ഇടുക്കിയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
text_fieldsതിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അച്ചടക്കനടപടി സംബന്ധിച്ച ഫയലുകളില്‍ കാലതാമസം വരുത്തിയ ഇടുക്കിയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി കലക്ടറേറ്റിലെ സീനിയര്‍ ക്ളര്‍ക്കുമാരായിരുന്ന ജോസ് സെബാസ്റ്റ്യന്‍, രാജീവ് ടി. തോമസ്, ക്ളര്‍ക്കായിരുന്ന സൂര്യകമല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ഉത്തരവിട്ടത്. അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ അസാധാരണമായ കാലതാമസമാണുണ്ടായത്.
ഇടുക്കി കലക്ടറേറ്റില്‍നിന്ന് കൃത്യസമയത്ത് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പല കേസുകളും അനന്തമായി നീണ്ടതായി ലാന്‍ഡ് റവന്യൂ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് 22ന് മിന്നല്‍ പരിശോധന നടത്തി. അച്ചടക്കനടപടി സംബന്ധിച്ച് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഒന്നുംതന്നെ കൃത്യസമയത്ത് ഫയലില്‍ ചേര്‍ത്ത് നടപടി സ്വീകരിക്കാറില്ളെന്ന് അതില്‍ കണ്ടത്തി. വര്‍ഷങ്ങളായി നിരവധി കുറിപ്പുകള്‍ അയച്ചിട്ടും പ്രയോജനമുണ്ടായില്ല. മാത്രമല്ല ലാന്‍ഡ് റവന്യൂ കമീഷണറുടെയും സര്‍ക്കാറിന്‍െറയും കത്തുകളും നിര്‍ദേശങ്ങളും ഉദാസീനമായി കൈകാര്യംചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഇത്തരം പ്രവര്‍ത്തനം നടന്നത്. ലാന്‍ഡ് റവന്യൂ കമീഷണറുടെയും സര്‍ക്കാറിന്‍െറയും നിര്‍ദേശങ്ങള്‍ അവഗണിച്ചത് ഗുരുതര കൃത്യവിലോപമാണെന്നും ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.