പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍
text_fields
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ കാമുകനുള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിലായി. പെണ്‍കുട്ടിയുടെ കാമുകന്‍ ആറ്റുകാല്‍ ചിറമുക്ക് സ്വദേശി അഖില്‍, ഇയാളുടെ കൂട്ടാളി വെള്ളായണി കാക്കാമൂല സ്വദേശി സഫറുല്ലാഖാന്‍ (25) എന്നിവരാണ് ഫോര്‍ട്ട് പൊലീസിന്‍െറ പിടിയിലായത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇനി രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അഖിലിന്‍െറ സഹായികളായി പ്രവര്‍ത്തിച്ച നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണു (22), നരുവാമൂട് സ്വദേശി അനീഷ് (25) എന്നിവരാണ് പിടിയിലാകാനുള്ളത്. ഒളിച്ചോട്ടത്തിന് സഹായിച്ച അഭിജിത്ത് (19), സുമേഷ് (22), വിഷ്ണു എന്നിവരെ ബുധനാഴ്ച പിടികൂടിയിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായ സഫറുല്ലാഖാന്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാടകക്കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സഫറുല്ലാഖാനും സുമേഷും ചേര്‍ന്നാണ് കാര്‍ വാടകക്കെടുത്ത് നല്‍കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തിയശേഷം വീട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടിയെ ജുവനൈല്‍ കോടതി നിയമപ്രകാരം താമസിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാനില്ളെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. അഖിലിനെതിരെ പീഡനത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റുള്ളവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനുമാണ് കേസ്എടുത്തത്. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഉടന്‍ പിടിയിലാകുമെന്ന് സി.ഐ അറിയിച്ചു. ഇവരെ സഹായിച്ച തൊടുപുഴയിലെ രണ്ട് പാചകവാതക ഏജന്‍സി ജീവനക്കാര്‍ അറസ്റ്റിലായതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
