പിറവം റോഡ്–കുറുപ്പന്തറ ഇരട്ടപ്പാത നിര്‍മാണം: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
text_fieldsകണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ശബരിഎക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി സര്‍വിസ് നടത്തും
കോട്ടയം: പിറവം റോഡ്-കുറുപ്പന്തറ ഇരട്ടപ്പാതയുടെ അന്തിമഘട്ട നിര്‍മാണ ഭാഗമായി വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും ഒക്ടോബര്‍ ഒന്നിനും കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ശനിയാഴ്ചത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ: എറണാകുളത്തുനിന്ന് 11.30ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറും വൈകീട്ട് അഞ്ചിനുള്ള ഇതിന്‍െറ മടക്കയാത്രയും റദ്ദാക്കി. കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വിസ് നടത്തുക. ഇതിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചു. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, ഹൈദരബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ വൈകും. കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു 30 മിനിറ്റ് വൈകി 11.40ന് മാത്രമേ കൊല്ലത്തുനിന്ന് പുറപ്പെടൂ.
ഞായറാഴ്ച എറണാകുളത്തുനിന്ന് 11.30ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറും അഞ്ചു മണിക്ക് കായംകുളത്തുനിന്നുള്ള ഇതിന്‍െറ മടക്കവും റദ്ദാക്കി. കൊല്ലത്തുനിന്ന് 7.40ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമുവും ഇതിന്‍െറ മടക്കട്രിപ്പും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-കൊല്ലം പാസഞ്ചറും റദ്ദാക്കി.
ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമുവും എറണാകുളത്തുനിന്ന് പുലര്‍ച്ചെ 5.25നുള്ള എറണാകുളം-കൊല്ലം പാസഞ്ചറും 11.10നുള്ള ഇതിന്‍െറ മടക്കയാത്രയും റദ്ദാക്കി. ഞായറാഴ്ച പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല.
ഞായറാഴ്ച കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് ഒരുമണിക്കൂര്‍ വൈകി 7.55ന് മാത്രമേ പുറപ്പെടൂ. ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടും. നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍ 15 മിനിറ്റ് വൈകി 8.10നേ പുറപ്പെടൂ. കായംകുളം-എറണാകുളം പാസഞ്ചര്‍ 1.45 മണിക്കൂര്‍ വൈകി 10.05നാണ് പുറപ്പെടുക.
നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ലോകമാന്യതിലക് കൊച്ചുവേളി ഗരീബ്രദ് എക്സ്പ്രസ് ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയാകും ഞായറാഴ്ച സര്‍വിസ് നടത്തുക.
ഒക്ടോബര്‍ ഒന്നിലെ നിയന്ത്രണം ഇങ്ങനെ: എറണാകുളത്തുനിന്ന് 5.25ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം പാസഞ്ചറും ഇതിന്‍െറ മടക്കയാത്രയും റദ്ദാക്കി. 11.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറും ഇതിന്‍െറ മടക്കയാത്രയും റദ്ദാക്കി. കൊല്ലത്തുനിന്ന് 8.50ന് ആലപ്പുഴ വഴി പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമുവും എറണാകുളം ജങ്ഷനില്‍നിന്ന് 2.40ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു സര്‍വിസും റദ്ദാക്കി.
ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഇരുഭാഗത്തേക്കുമുള്ള പരശുറാം എക്സ്പ്രസ്, ഇരുഭാഗത്തേക്കുമുള്ള ശബരിഎക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി സര്‍വിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
