Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി രാഷ്ട്രീയ സംഘർഷത്തിന് കോപ്പുകൂട്ടുന്നു -ചെന്നിത്തല

text_fields
bookmark_border
ബി.ജെ.പി രാഷ്ട്രീയ സംഘർഷത്തിന് കോപ്പുകൂട്ടുന്നു -ചെന്നിത്തല
cancel

കണ്ണൂര്‍: ബി.ജെ.പി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നിൽ ഗൂഢ തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ ജില്ലയിൽ തുടരുന്ന രാഷ്ട്രീയ സംഘർഷത്തിന് കൂടുതൽ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന നേതൃത്വം കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.  

കേരളത്തിൽ ഇടതു സർക്കാർ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാർട്ടിയിലെ ക്രമിനലുകൾക്ക് വേണ്ടിയുള്ളതാണ്. കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. ജില്ലയിൽ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്. ഇരട്ടനീതിക്ക് തെളിവാണ് അസ് ലം വധക്കേസിന്‍റെ അന്വേഷണം വൈകുന്നത്. സർക്കാറിന്‍റെ അനാസ്ഥക്ക് പിന്നിൽ സി.പി.എമ്മിന്‍റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

90 വയസുള്ള സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊല്ലം കടയ്ക്കലിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പോയ കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാർ കൈയ്യേറ്റം ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story