Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതോട്ടേക്ക് ...

കോതോട്ടേക്ക് അണമുറിയാത്ത ജനപ്രവാഹം

text_fields
bookmark_border
കോതോട്ടേക്ക്  അണമുറിയാത്ത ജനപ്രവാഹം
cancel

കുറ്റ്യാടി: തൊട്ടില്‍പാലം-മുള്ളന്‍കുന്ന് റോഡിലൂടെ കോതോട് ഗ്രാമം. ഇവിടെയാണ് ഞായറാഴ്ച മലവെള്ളം തട്ടിയെടുത്ത ആറ് യുവാക്കളുടെ വീടുകള്‍. ഇടതുഭാഗത്ത് അങ്കണവാടിയിലേക്കുള്ള പഞ്ചായത്ത് റോഡ്. അതിലൂടെ അണമുറിയാത്ത ജനപ്രവാഹം. ഈ റോഡിലാണ് നാലുപേരുടെ വീടുകള്‍. എല്ലാ വീടുകളിലും രണ്ട് മക്കളുള്ളതില്‍ ഒരാള്‍  നഷ്ടപ്പെട്ടു. ജ്യേഷ്ഠന്‍െറയും അനുജന്‍െറയും മക്കള്‍ നഷ്ടപ്പെട്ട സംഭവവും ഉണ്ട്. നൂറ് മീറ്റര്‍ സഞ്ചരിച്ചാല്‍ ആദ്യം കാണുന്നത് പാറയുള്ളപറമ്പത്ത് അക്ഷയ് രാജിന്‍െറ വീട്. ഏക മകന്‍െറ അകാല വിയോഗം അറിഞ്ഞ് ദുബൈയില്‍നിന്ന് രാജീവന്‍ നാട്ടിലത്തെിയിട്ടുണ്ട്. നവംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. ഓട്ടോമൊബൈല്‍ മെക്കാനിക്കിന് പഠിക്കുന്ന  അക്ഷയിനെ പഠിത്തം കഴിഞ്ഞാല്‍ ദുബൈയിലേക്ക് കൂട്ടാനായിരുന്നു പദ്ധതിയെന്ന് രാജീവന്‍ ഗദ്ഗദത്തോടെ പറഞ്ഞു.

തൊട്ടടുത്ത് പാറക്കല്‍ രജീഷിന്‍െറ വീട്. കഴിഞ്ഞമാസം ഷാര്‍ജയില്‍നിന്ന് നാട്ടിലത്തെിയ രജീഷ് ഈ മാസം 27ന് തിരിച്ചു പോകേണ്ടതാണ്.ജ്യേഷ്ഠന്‍ രഞ്ജിത്തിന്‍െറ കുഞ്ഞിനെ കാണാനാണ് കുറഞ്ഞ ഇടവേളക്ക് നാട്ടിലത്തെിയത്. തൊട്ടില്‍പാലം-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് രജീഷിന്‍െറ അച്ഛന്‍ രാമചന്ദ്രനും ജ്യേഷ്ഠന്‍ രഞ്ജിത്തും.

മൂന്നാമത്തെ വീട്  കോഴിക്കോട് ‘ടാറ്റ’യില്‍ മെക്കാനിക്കായ കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസിന്‍െറത്. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച രാത്രിയാണ് വിപിന്‍ദാസ് വീട്ടിലത്തെിയത്. കൂലപ്പണിക്കാരനായ പിതാവ് ദേവദാസും വിദ്യാര്‍ഥിയായ ശിബിന്‍ദാസും ഉള്‍പ്പെടെയുള്ള കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്നു വിപിന്‍ദാസ്.

റോഡ് അവസാനിക്കുന്നിടത്താണ് കോണ്‍ക്രീറ്റ് പണിക്കാരനായ പാറയുള്ളപറമ്പത്ത് വിഷണുവിന്‍െറ പണതീരാത്ത വീട്. പുഴയില്‍ നിന്ന് അവസാനം കിട്ടിയതും വിഷ്ണുവിനെയാണ്. വീടിന്‍െറ പിന്‍ഭാഗത്തുള്ള കക്കൂസിന്‍െറ കോണ്‍ക്രീറ്റ് പണി നടത്തിയ ശേഷമാണ് ഒമ്പതംഗ സംഘം പൂഴിത്തോട് ജലവൈദ്യുതി പദ്ധതി പ്രദേശത്ത് കുളിക്കാന്‍ പോയതെന്ന് റോഡ് പണിക്കാരനായ പിതാവ് രാജന്‍ പറഞ്ഞു.  രക്ഷപ്പെട്ട മൂന്നു പേരില്‍ വിഷ്ണുവിന്‍െറ ജ്യേഷ്ഠന്‍ ജിഷ്ണുവുമുണ്ട്. ജിഷ്ണുവിന്‍െറ ഓട്ടോറിക്ഷയിലും ബൈക്കുകളിലുമായാണ് സംഘം പോയത്. ഏറെനാളായി കേടായി കിടന്ന ഓട്ടോ  ജിഷ്ണു അറിയാതെ സംഘം കൊണ്ടുപോകുകയായിരുന്നത്രെ. പശുക്കടവ് മലയുടെ മേലെ ഓട്ടോ കയറാത്തതിനാല്‍  തള്ളിയാണ് കയറ്റിയത്. ഓട്ടോ കൊണ്ടുപോയ വിവരം അറിഞ്ഞ് ജിഷ്ണു ഇവരെ  ബൈക്കില്‍ പിന്തുടര്‍ന്ന്  എത്തുകയായിരുന്നു. ഭയമായതിനാല്‍ ജിഷ്ണു വെള്ളത്തില്‍ ഇറങ്ങിയില്ല. രക്ഷപ്പെട്ട വിനീഷ് വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്ത് വള്ളിയില്‍ കയറിയപ്പേള്‍ തെന്നി വീണു.  രക്ഷിക്കാന്‍  അമലും ചെന്നു.

ഇതിനിടയിലാണ് വെള്ളം മലമുകളില്‍നിന്ന് ഇരു ഭാഗത്തു കൂടി  ഇരച്ചു വന്നത്. വെള്ളത്തിലായിരുന്ന ആറ് പേര്‍ കരക്കു കയറാന്‍ ശ്രമിക്കും മുമ്പേ മലവെള്ളം അവരെയും കൊണ്ട് പോകുന്നത് നോക്കിനില്‍ക്കാനേ മൂന്നു പേര്‍ക്കും കഴിഞ്ഞുള്ളൂ.

ദുര്‍ഘടമായ തോട്ടക്കാട് റോഡിന്‍െറ അവസാന ഭാഗത്താണ് ഡിഗ്രി വിദ്യാര്‍ഥിയായ കൊറ്റോടി അശ്വന്തിന്‍െറ വീട്. മകന്‍െറ വേര്‍പാടില്‍ പാലിയേറ്റീവ് പ്രവര്‍ത്തകനായ അശ്വന്തിന്‍െറ പിതാവ് ചന്ദ്രന് സ്വയം സ്വാന്തനിപ്പിക്കാനാവാത്ത സ്ഥിതി. പേര് സൂചിപ്പിക്കും പോലെ കക്കുഴിയുള്ള കുന്നിലാണ് ഷജിന്‍െറ വീട്. ഷജിന്‍െറ പിതാവ് ശശിയുടെ ജ്യേഷ്ഠന്‍െറ മകനാണ് വിഷ്ണു. വിഷ്ണുവിന്‍െറതു പോലെ പണിതീരാത്ത വീടാണ് അശ്വന്തിന്‍െറതും. മഴനനയാതിരിക്കാന്‍ ടാര്‍പോളിന്‍ ഷീറ്റിട്ട് മൂടിയതുകാണാം. നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന്  ആറ് വീടുകളിലേക്കും  ഞായറാഴ്ച തുടങ്ങി അണമുറിയാത്ത ജനപ്രവാഹമാണ്.ഇത്രയും മരണവീടുകള്‍ സന്ദര്‍ശിച്ച അനുഭവം അവരില്‍ ഹൃദയം നുറുങ്ങുന്ന നൊമ്പരമായി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttyadi accident
Next Story