‘അവതാര്‍ ഗോള്‍ഡ്’ നിക്ഷേപകര്‍ നിരാഹാരസമരം നടത്തി
text_fieldsതൃശൂര്‍: കോടികള്‍ നിക്ഷേപം വാങ്ങി മുങ്ങിയ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും പണം തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ അവതാറിന്‍െറ തൃശൂര്‍ റൗണ്ടിലെ ഷോറൂമിന് മുന്നില്‍ നിക്ഷേപകര്‍ നിരാഹാരസമരം നടത്തി. വരും ദിവസങ്ങളില്‍ അവതാറിന്‍െറ മറ്റ് ഷോറൂമുകള്‍ക്ക് മുന്നിലേക്കും ഉടമസ്ഥരുടെ വീടുകള്‍ക്ക് മുന്നിലേക്കും സമരം മാറ്റാന്‍ ആലോചിക്കുന്നതായി സമരക്കാര്‍ അറിയിച്ചു. അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
അഞ്ഞൂറോളം നിക്ഷേപകരില്‍നിന്ന് 70 കോടിയോളം തട്ടി സ്ഥാപനങ്ങള്‍ പൂട്ടി മുങ്ങിയ അവതാര്‍ ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം. പണം തിരികെ നല്‍കാമെന്നും നിയമ നടപടികള്‍ക്ക് പോകരുതെന്നുമുള്ള ഉടമകളുടെ ഉറപ്പ് വിശ്വസിച്ച തങ്ങള്‍ കബളിപ്പിക്കപ്പെട്ടു.
പണം നല്‍കാമെന്ന് ഉടമകള്‍ ഉറപ്പുനല്‍കിയ പല തീയതികളും കഴിഞ്ഞു. നിക്ഷേപകരില്‍ പലരുടെയും മക്കളുടെ വിവാഹം മുടങ്ങിയപ്പോള്‍ കോടികള്‍ മുടക്കിയാണ് ഉടമകളിലൊരാളുടെ മകളുടെ വിവാഹം ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയതെന്നും അവര്‍ ആരോപിച്ചു. എത്രയും പെട്ടെന്ന് തങ്ങളുടെ പണം ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളണം. സമരത്തില്‍ 150ഓളം നിക്ഷേപകര്‍ പങ്കെടുത്തു. സമരസമിതി ഭാരവാഹികളായ അബൂബക്കര്‍, മൊയ്തീന്‍ ഹാജി, സാദിഖ്, നിലാദ്, അബ്ദുല്‍ ഖാദര്‍, ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.