Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാകുമാരി-തിരുവനന്തപുരം നാലുവരിപ്പാത നിര്‍മാണം ദേശീയ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു

text_fields
bookmark_border
കന്യാകുമാരി-തിരുവനന്തപുരം നാലുവരിപ്പാത നിര്‍മാണം ദേശീയ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു
cancel

നാഗര്‍കോവില്‍: തിരുവനന്തപുരം-കന്യാകുമാരി എന്‍.എച്ച് 47,നാഗര്‍കോവില്‍-കാവല്‍കിണറ് എന്‍.എച്ച് 47ബി എന്നീ നാലുവരിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കന്യാകുമാരി ജില്ലയില്‍ കോതയാര്‍ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏഴ് കുളങ്ങള്‍, ഏഴ് തടാകങ്ങള്‍, മൂന്ന് ക്ഷേത്രക്കുളങ്ങള്‍, വള്ളിയാറിന്‍െറ ഭാഗങ്ങള്‍ എന്നിവക്ക് കേടുവരുത്തുന്ന രീതിയിലാണ് നാലുവരിപ്പാത പദ്ധതി തയാറാക്കിയതെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് നാഗര്‍കോവില്‍ ചാപ്റ്റര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് യോഗങ്ങളില്‍ പൊതുജനങ്ങള്‍ ഉന്നയിച്ച പ്രധാന പ്രശ്നങ്ങള്‍ക്ക് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ളെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രപരിസ്ഥിതി വകുപ്പ് മന്ത്രാലയം പാരിസ്ഥിതിക അനുമതിക്കായി വീണ്ടും നിരീക്ഷണ സംഘത്തെ നിയമിക്കണമെന്നും പുന$പരിശോധന നടത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story