Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവേരി പ്രശ്നം: നാടുകാണി ചുരത്തിലൂടെ കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

text_fields
bookmark_border
കാവേരി പ്രശ്നം: നാടുകാണി ചുരത്തിലൂടെ കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
cancel

നിലമ്പൂര്‍: കാവേരി പ്രശ്നത്തിന്‍െറ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തിപ്രദേശമായ വഴിക്കടവ് ആനമറിയില്‍ പൊലീസിനെ വിന്യസിച്ചു. നീലഗിരി ജില്ലാ പൊലീസ് മേധാവി മുരളി രംഭയുടെ നിര്‍ദേശപ്രകാരം ദേവാല സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബ്ള്‍മാരാണ് ഡ്യൂട്ടിയിലുള്ളത്. നാടുകാണി ചുരത്തിലൂടെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

ആനമറി വാണിജ്യനികുതി ചെക്പോസ്റ്റിന് സമീപത്താണ് തിരിച്ചുവിടുന്നത്. തമിഴ്നാട് ഒഴിവാക്കി എടവണ്ണ-അരീക്കോട്-താമരശ്ശേരി-മുത്തങ്ങ വഴി ഗുണ്ടല്‍പേട്ടയിലൂടെ കര്‍ണാടകയിലേക്ക് പോകാനാണ് നിര്‍ദേശം. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ തമിഴ്നാടിന്‍െറ ചില ഭാഗങ്ങളില്‍ അക്രമമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story