Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി കൗണ്‍സില്‍ പണക്കൊഴുപ്പിന്‍െറ മേള –ശിവസേന

text_fields
bookmark_border
ബി.ജെ.പി കൗണ്‍സില്‍ പണക്കൊഴുപ്പിന്‍െറ മേള –ശിവസേന
cancel

കൊച്ചി: കശ്മീരില്‍ സൈനിക ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണം മോദി സര്‍ക്കാറിന്‍െറ വികലമായ വിദേശനയത്തിന്‍െറ പ്രതിഫലമാണെന്ന് ശിവസേന രാഷ്ട്രീയ കാര്യസമിതി അധ്യക്ഷന്‍ ടി.ആര്‍. ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍  കേരളത്തില്‍ ആഘോഷിക്കുന്നത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടികള്‍ ചെലവഴിച്ച് ആര്‍ഭാടത്തിന്‍െറ മേളയാണ് കോഴിക്കോട് നടത്തുന്നത്. കൗണ്‍സില്‍ കേരളത്തില്‍ നിന്ന് മാറ്റി കശ്മീരില്‍ നടത്തിയാല്‍ കശ്മീര്‍ ജനതക്ക് കൂടുതല്‍ ആത്മധൈര്യം പകരാന്‍ കഴിയും.
കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശിവസേന എം.പിമാര്‍, എം.എല്‍.എമാര്‍ മുതിര്‍ന്ന നേതാക്കള്‍ എന്നിവരടങ്ങുന്ന സംഘം ഒക്ടോബര്‍ അഞ്ചിന് കശ്മീരിലേക്ക് പോകും. കേരളത്തില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ എം.എസ്. ഭുവനചന്ദ്രന്‍െറ നേതൃത്വത്തില്‍ പത്തുപേര്‍ സംഘത്തിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story