ഇത്രയുംകാലം പ്രവര്‍ത്തിച്ചത് അനൈക്യ മുന്നണിയില്‍ –മാണി
text_fieldsതിരുവനന്തപുരം: ഇത്രയുംകാലം അനൈക്യമുന്നണിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. പരസ്പര വിശ്വാസവും സഹകരണവും മുന്നണിയില്‍ ഇല്ലാതെ പോയി. പാര്‍ട്ടി ശക്തിപ്രാപിക്കുന്നതിനെ അസഹിഷ്ണുതയോടെയാണ് ഇരുമുന്നണിയും കണ്ടത്. അതുകൊണ്ടാണ് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ കത്ത് നല്‍കിയത്. കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണങ്ങിയതിനു ശേഷം എല്ലായിടത്തും ചെന്ന് യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പുലഭ്യം പറയുന്ന ശീലം കേരള കോണ്‍ഗ്രസിനില്ല. പ്രത്യയശാസ്ത്ര സമ്പത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് വളര്‍ന്നത്. ഇനിയും അങ്ങനെതന്നെയായിരിക്കും.
സി.പി.എമ്മും ബി.ജെ.പിയും അക്രമം കൈവെടിയണം. ബി.ജെ.പി സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുകയാണ്. ഇതിനെ ചെറുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് അക്രമത്തിലൂടെയാണ്. അധികാരം കിട്ടുമ്പോള്‍ അധ്വാനവര്‍ഗത്തെ കൈയൊഴിയുന്ന രീതിയാണ് സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
