Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനന്തവാടിയില്‍നിന്ന്...

മാനന്തവാടിയില്‍നിന്ന് ജ്യോതിപ്രയാണം

text_fields
bookmark_border
മാനന്തവാടിയില്‍നിന്ന് ജ്യോതിപ്രയാണം
cancel

മാനന്തവാടി: സെപ്റ്റംബര്‍ 23 മുതല്‍ കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ മുന്നോടിയായി മാനന്തവാടിയില്‍നിന്ന് ജ്യോതിപ്രയാണം ആരംഭിച്ചു. മാനന്തവാടിയിലെ പഴശ്ശി സ്മൃതി മണ്ഡപത്തില്‍നിന്ന് ദീപം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ദീപശിഖയിലേക്ക് പകര്‍ന്ന് ജില്ലാ പ്രസിഡന്‍റ് സജി ശങ്കറിന് കൈമാറി. 1800 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ കൗണ്‍സില്‍ ചരിത്രത്തിന്‍െറ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരമേഖല പ്രസിഡന്‍റ് വി.വി. രാജന്‍ ജ്യോതിപ്രയാണത്തിന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, നേതാക്കളായ പള്ളിയറ രാമന്‍, കെ. സദാനന്ദന്‍, ശാന്തകുമാരി, ലക്ഷ്മി കക്കോട്ടറ, കണ്ണന്‍ കണിയാരം, കെ. ശ്രീനിവാസന്‍, അഖില്‍ പ്രേം, പ്രശാന്ത് മലവയല്‍, ജിതിന്‍ ഭാനു തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി. തുടര്‍ന്ന് പനമരം, മീനങ്ങാടി, കല്‍പറ്റ, വൈത്തിരി, ലക്കിടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി ജ്യോതിപ്രയാണം കോഴിക്കോട്ടേക്ക് കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp
Next Story