Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനെന്ന് കുമ്മനം രാജശേഖരൻ
text_fieldsbookmark_border
കോഴിക്കോട്: ബി.ജെ.പിയിൽ താൻ ഗ്രൂപ്പില്ലാത്ത അധ്യക്ഷനെന്ന് കുമ്മനം രാജശേഖരൻ. തന്നെ അധ്യക്ഷനായി നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. മുൻ സംസ്ഥാന അധ്യക്ഷന്മാർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകും. ഇവരെല്ലാം പാർട്ടി കോർ കമ്മിറ്റി അംഗങ്ങളാണ്. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ദേശീയ ഉപാധ്യക്ഷനാകുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനസംഘത്തിന്‍റെ കാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. നിരവധി പദവികളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെന്നത് കെ.ജി മാരാരുടെ കാലം മുതലുള്ള ആരോപണമാണ്. എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടെങ്കിൽ സംസാരിച്ചു പരിഹരിക്കുമെന്നും കുമ്മനം സ്വകാര്യ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
