കൊല്ലം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; വേഗത കുറച്ചു
text_fieldsകരുനാഗപ്പള്ളി: ചരക്കു ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ കൊല്ലം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. പുതിയ പാളത്തിലൂടെ കൊല്ലം–ആലപ്പുഴ പാസഞ്ചറാണ് ആദ്യമായി കടന്നുപോയത്. രാവിലെ ഡീസൽ എൻജിൻ പാളത്തിലൂടെ പരീക്ഷണയോട്ടം നടത്തിയിരുന്നു.
അതേസമയം, പുനഃസ്ഥാപിച്ച പാളത്തിലൂടെയുള്ള ഏതാനും ദിവസത്തേക്കു വേഗനിയന്ത്രണം റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ കടന്നു പോകേണ്ടതെന്നും അധികൃതർ അറിയിച്ചു.
അപകടത്തെകുറിച്ച് അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികരിക്കാമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. പാളത്തിലെ വിള്ളൽ, കാലപ്പഴക്കം, വാഗണ്‍ വീല്‍ ജാമായത് എന്നിവയാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തിങ്കളാഴ്ച രാത്രിയാണ് കല്ലേലിഭാഗത്ത് കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. രാസവളം കയറ്റി തമിഴ്നാട് മീളവട്ടത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്നു ട്രെയിനിന്‍െറ 21 വാഗണുകളില്‍ മധ്യഭാഗത്തെ എട്ടാമത്തേതു മുതല്‍ ഒമ്പതെണ്ണമാണ് പാളം തെറ്റിയത്.
അഞ്ച് വാഗണുകള്‍ സമീപത്തെ പുരയിടത്തിനടുത്തേക്ക് തെറിച്ചുവീണു. 300 മീറ്റര്‍ ഭാഗത്തെ പാളം പൂര്‍ണമായി തകര്‍ന്നു. വാഗണ്‍ വീല്‍ ജാമായതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് റെയില്‍വേ അധികൃതരുടെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
