നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിക്ക് എല്‍.ഡി.എഫ് അംഗീകാരം
text_fieldsതിരുവനന്ത പുരം: 2008ന് മുമ്പ് നികത്തിയ നെല്‍വയലുകളില്‍ നിര്‍മിച്ച 1500 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പിഴ ഈടാക്കാതെ അനുമതി നല്‍കും. വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തുക. അടുത്തയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതിയുടെ കരട് ചൊവ്വാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു.
1500ന് മുകളിലുള്ള വീടുകള്‍ക്ക് ചതുരശ്ര അടിക്ക് രണ്ടു രൂപ വെച്ച് ഈടാക്കി ക്രമപ്പെടുത്തും. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി എടുത്തുകളയും. വിശദാംശങ്ങള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തില്‍ അവതരിപ്പിച്ചു.
നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിനായുള്ള ശക്തമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാവും ഭേദഗതി.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമഭേദഗതിയനുസരിച്ച് ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ നെല്‍വയല്‍ നികത്താമായിരുന്നു. ഇത് വ്യാപക നികത്തലിനിടയാക്കുമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കി. ചൊവ്വാഴ്ചയിലെ പ്രാഥമിക ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ച ശേഷം നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് വീണ്ടും എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യും.
ഭൂരഹിത പദ്ധതിയില്‍ ഭൂമി നല്‍കുമ്പോള്‍ സ്വന്തം ജില്ലയില്‍നിന്ന് മാറി ഭൂമി നല്‍കുമ്പോഴുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങള്‍ കൂടി പരിഗണിക്കണമെന്നും അഭിപ്രായമുയര്‍ന്നു.
ഭൂമി ഏറ്റെടുക്കാതിരിക്കുകയും അവ കൈയേറ്റത്തിനിടയാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ എന്ത് വേണമെന്നത് റവന്യൂ വകുപ്പ് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
