Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി പിടിയില്‍

text_fields
bookmark_border
  • പിടിയിലായത് പെണ്‍കുട്ടിയുടെ സഹോദരന്‍
ഓണ്‍ലൈന്‍ പെണ്‍വാണിഭം: മുഖ്യപ്രതി പിടിയില്‍
cancel


കൊച്ചി: ഇതരസംസ്ഥാന പെണ്‍കുട്ടിയെ ഉപയോഗിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ പ്രധാനിയും പെണ്‍കുട്ടിയുടെ സഹോദരനുമായ യുവാവ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശി റിപ്പോണാണ് (23)ബംഗളൂരുവില്‍ പിടിയിലായത്. ഇയാളുടെ സഹോദരിയെയാണ് അഞ്ചുദിവസത്തേക്ക് കൊച്ചിയിലെ പെണ്‍വാണിഭസംഘത്തിന് വന്‍ തുക വാങ്ങി കൈമാറിയിരുന്നത്. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം കമ്മട്ടിപ്പാടത്തെ സിറ്റി ലോഡ്ജ് കേന്ദ്രീകരിച്ച് വെബ്സൈറ്റിലൂടെ പെണ്‍വാണിഭം നടത്തിവന്ന സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസിന്‍െറ വലയിലായത്.

കൊച്ചിയിലെ ആന്‍റി റിഹ്യൂമന്‍ ട്രാഫിക്കിങ് ക്ളബ് അംഗങ്ങള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് കൊച്ചിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പൊലീസ് ലോഡ്ജ് മുറിയില്‍നിന്ന് മോചിപ്പിച്ചിരുന്നു. അറസ്റ്റിലായ സംഘാംഗങ്ങളായ വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ ജോണി ജോസഫ് എന്ന അജി ജോണ്‍ (42), ലോഡ്ജ് ഉടമകളായ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജിമാത്യു (32), മൈനാഗപ്പിള്ളി കടപ്പലാല്‍ വീട്ടില്‍ മനീഷ്ലാല്‍ (27) എന്നിവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോണിനെ തേടി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story