സൗമ്യവധം: തുടര്‍നടപടി കൊലക്കുറ്റം ഒഴിവാക്കിയതിനെതിരെ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഇന്ത്യന്‍ ശിക്ഷാ നിയമം 302 അനുസരിച്ച് (കൊലപാതകം) കുറ്റവാളിയല്ളെന്ന സുപ്രീംകോടതിവിധിക്കെതിരെയാണ് തുടര്‍ നിയമനടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗോവിന്ദച്ചാമി കൊലപാതകം നടത്തിയെന്ന് തെളിയിക്കാനായില്ളെന്ന സുപ്രീംകോടതിവിധിയുമായി ബന്ധപ്പെട്ട് വധശിക്ഷയെക്കുറിച്ച് നിലപാട് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസില്‍ സര്‍ക്കാറിനുവേണ്ടി അറ്റോണി ജനറല്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. അറ്റോണി ജനറല്‍ ഹാജരാകുന്നതോടെ രാജ്യത്തെ മികച്ച നിയമ സംവിധാനമായിരിക്കും കോടതിയില്‍ ഹാജരാകുക.
അറ്റോണി ജനറലിനെ നിയമപരമായി കാര്യങ്ങളില്‍ സഹായിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആവശ്യമായ സഹായം നല്‍കും. ഇതിനാവശ്യമായ നിയമ വിദഗ്ധനെ ഡി.ജി.പി കണ്ടത്തെും.
സൗമ്യയുടെ മാതാവ് തന്നെ കണ്ടിരുന്നു. ഇക്കാര്യത്തില്‍ മനുഷ്യസാധ്യമായ എല്ലാ സഹായവും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഹൈകോടതിയും സെഷന്‍സ് കോടതിയും കുറ്റവാളിയാണെന്ന് കണ്ടത്തെിയ ഗോവിന്ദച്ചാമി ഐ.പി.സി 302 അനുസരിച്ച് കുറ്റവാളിയല്ളെന്ന സുപ്രീംകോടതിവിധിക്കെതിരെയാണ് തുടര്‍നടപടി സ്വീകരിക്കുന്നത്.
വിധിക്കെതിരെ റിവ്യൂ ഹരജിയാണോ റിവിഷന്‍ ഹരജിയാണോ വേണ്ടതെന്നതടക്കമുള്ള തീരുമാനങ്ങള്‍ നിയമ വിദഗ്ധര്‍ കൈക്കൊള്ളും.
തന്‍െറ പരിമിതമായ അറിവുവെച്ചാണ് അന്ന് അഭിപ്രായം പറഞ്ഞത്. ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം താനല്ല, കൊലപാതകം നടത്തിയതെന്ന് കോടതിയെ അറിയിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എല്ലാ പ്രതികളും കോടതിയില്‍ ഞാനല്ല പ്രതിയെന്നാണ് പറയാറുള്ളതെന്നായിരുന്നു മറുപടി. ജിഷ വധക്കേസില്‍ പൊലീസിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന് വീഴ്ച പരിഹരിക്കുന്നതിന്‍െറ ഭാഗമായിട്ടാണല്ളോ പ്രതിയെ പിടികൂടിയതെന്നായിരുന്നു മറുപടി.
കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സ്വതന്ത്ര അന്വേഷണം നടത്തുമ്പോള്‍ എവിടെ നിന്നാണ് അക്രമം ഉണ്ടാകുന്നതെന്ന് ബോധ്യമാകും.
സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ബി.ജെ.പി ആവശ്യത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. സെക്രട്ടേറിയറ്റില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കിയത് സെക്രട്ടേറിയറ്റിന് ഭീഷണിയുള്ളതിനാലാണോ എന്ന ചോദ്യത്തിന് ഏതായാലും തന്‍െറ നേര്‍ക്ക് ഭീഷണിയില്ളെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
