Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭയിൽ പ്രത്യേക ബ്ളോക്ക് വേണമെന്ന് കേരള കോൺഗ്രസ് എം

text_fields
bookmark_border
നിയമസഭയിൽ പ്രത്യേക ബ്ളോക്ക് വേണമെന്ന് കേരള കോൺഗ്രസ് എം
cancel

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം). ഈ ആവശ്യമുന്നയിച്ച് കൊണ്ട് കേരള കോൺഗ്രസ്, സ്പീക്കർ ശ്രീരാമകൃഷ്ണന് കത്ത് നൽകി. നിയമസഭാ കക്ഷി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ, പാർട്ടി ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരാണ് സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്.

ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേക ബ്ളോക്കായി ഇരിക്കാൻ അനുവദിക്കണമെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങൾ സഭയിൽ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കേരള കോൺഗ്രസ് (എം) ചരൽക്കുന്നിൽ ചേർന്ന നേതൃയോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് കത്ത് നൽകിയിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story