Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വത്ത് തര്‍ക്കം:...

സ്വത്ത് തര്‍ക്കം: മധ്യവയസ്കനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു; സഹോദരന്മാര്‍ അറസ്റ്റില്‍

text_fields
bookmark_border
സ്വത്ത് തര്‍ക്കം: മധ്യവയസ്കനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു; സഹോദരന്മാര്‍ അറസ്റ്റില്‍
cancel

പാലക്കാട്: സഹോദരന്‍െറ വിവാഹത്തിന് പണം നല്‍കിയില്ളെന്ന വൈരാഗ്യത്താല്‍ സഹോദരന്മാര്‍ ചേര്‍ന്ന് മധ്യവയസ്കനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. പുതുപ്പരിയാരം പാറക്കല്‍ വീട്ടില്‍ വാസുവിന്‍െറ മകന്‍ മണികണ്ഠനാണ് (52) കൊല്ലപ്പെട്ടത്. ഇളയ സഹോദരന്മാരായ രാമചന്ദ്രന്‍ (45), രാജേഷ് (36) എന്നിവരെ ഹേമാംബിക പൊലീസ് അറസ്റ്റ് ചെയ്തു.

രാമചന്ദ്രന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥനാണ്. മണികണ്ഠന്‍െറ മറ്റൊരു സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ വിവാഹം സെപ്റ്റംബര്‍ 12നായിരുന്നു. വിവാഹചെലവിന് മണികണ്ഠന്‍ തുക നല്‍കാത്തതിനെചൊല്ലി വഴക്കുണ്ടായിരുന്നു. കുടുംബസ്വത്ത് നല്‍കിയില്ളെന്ന് പറഞ്ഞ് മണികണ്ഠന്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ലോട്ടറി ടിക്കറ്റ് വിറ്റും മറ്റും സ്വരൂപിച്ച സംഖ്യ ബാങ്കിലിട്ടിട്ടുണ്ടെങ്കിലും വിവാഹത്തിന് വിഹിതം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതികള്‍ ബലം പ്രയോഗിച്ച് സ്ഥിര നിക്ഷേപം പിന്‍വലിക്കാനുള്ള അപേക്ഷയില്‍ മണികണ്ഠനെക്കൊണ്ട് ഒപ്പിടുവിച്ചതായി പറയുന്നു. എന്നാല്‍, ആവശ്യമായ രേഖകള്‍ നല്‍കാന്‍ മണികണ്ഠന്‍ തയാറായില്ല. രോഷാകുലരായ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. സെപ്റ്റംബര്‍ അഞ്ചിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കൊണ്ടിട്ടു.വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story