വെട്ടത്തൂരിൽ അധ്യാപികയും മക്കളും മരിച്ച നിലയിൽ
text_fieldsവെട്ടത്തൂര്‍ (മലപ്പുറം): അധ്യാപികയെയും രണ്ട് മക്കളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്തെി. പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂര്‍ കവലയിലെ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷ മോള്‍ (35), മൂത്ത മകള്‍ അന്ന ലിജോ (12), ഇളയ മകന്‍ ആല്‍ബര്‍ട്ട് (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ജിഷ മോള്‍ മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അന്നയുടെ മൃതദേഹം കത്തിക്കരിഞ്ഞും ജിഷ മോള്‍ ദേഹമാസകലം പൊള്ളലേറ്റും കിടപ്പുമുറിയോട് ചേര്‍ന്ന ബാത്റൂമിലാണ് കിടന്നിരുന്നത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലായിരുന്നു. ജിഷ മോള്‍ പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. അതേസമയം, ആല്‍ബര്‍ട്ടിന്‍െറ മൃതദേഹം കിടക്കയിലാണ് കണ്ടത്. ശ്വാസം മുട്ടിച്ചതാണ് ആല്‍ബര്‍ട്ടിന്‍െറ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ലിജോയും ഒമ്പത് വയസ്സുള്ള രണ്ടാമത്തെ മകന്‍ അലനും മറ്റൊരു മുറിയിലായിരുന്നു രാത്രി ഉറങ്ങാന്‍ കിടന്നത്. ലിജോ രാവിലെ എഴുന്നേറ്റ് പാല്‍ എടുത്തുവെക്കുകയും ചെടി നനക്കുകയും ചെയ്തു. ഏറെ വൈകിയും ഭാര്യ എഴുന്നേല്‍ക്കാതായപ്പോള്‍ ലിജോ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഈ സമയം ബാത്റൂമില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ട് ജനാലയിലൂടെ നോക്കിയപ്പോഴാണ് കരി പോലെ കണ്ടത്. പിന്നീട് നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഇവരെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. അതേസമയം, പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്ന തേലക്കാട് ഗ്രെയ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ആറാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.
നാല് മാസം മുമ്പാണ് ഇവരുടെ കുടുംബം പുതിയ വീട് വെച്ച് താമസം മാറിയത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലിജോ ഒരു വര്‍ഷത്തോളമായി നാട്ടിലാണ്. ജിഷ ആറ് മാസമായി മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍, സി.ഐ യൂസുഫ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങള്‍ വൈകീട്ട് 6.30ഓടെ വെട്ടത്തൂരിലെ തറവാട്ടു വീട്ടിലത്തെിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വെട്ടത്തൂര്‍ സെന്‍റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
