നെല്‍വയല്‍ നികത്തല്‍: യു.ഡി.എഫിന്‍െറ ധനബില്ലിലെ വ്യവസ്ഥകള്‍ റദ്ദാക്കും
text_fieldsതിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ(2008)ത്തില്‍ ഭേദഗതി വരുത്തി യു.ഡി.എഫ് സര്‍ക്കാര്‍ 2015 ജൂലൈ 27ന് നിയമസഭയില്‍ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ പുതിയ ഭേദഗതി. മുന്‍മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതിയനുസരിച്ച് 2008 വരെയുള്ള അനധികൃത നെല്‍വയല്‍ നികത്തല്‍ സാധൂകരിക്കാന്‍ ന്യായവിലയുടെ 25 ശതമാനം തുക അടയ്ക്കണമെന്ന പ്രധാന വ്യവസ്ഥ എടുത്തുകളയും.
2008ന് മുമ്പ് നെല്‍വയല്‍ നികത്തിയ കേസുകളില്‍ ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വീട് വെക്കാന്‍ അനുമതി നല്‍കും. അതേസമയം, വീടില്ലാത്ത സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും കോര്‍പറേഷനില്‍ മൂന്നും മുനിസിപ്പാലിറ്റിയില്‍ അഞ്ചും ഗ്രാമ പഞ്ചായത്തില്‍ 10 സെന്‍റും വരെ അധികൃതരുടെ പ്രത്യേക അനുമതിയോടെ നികത്തുന്നതിന് വിലക്കുണ്ടാവില്ല. ഇക്കാര്യം 1967ലെ ഭൂവിനിയോഗ ഉത്തരവിലും 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിലും ജലജ-ദിലീപ് കേസിലെ സുപ്രീംകോടതിവിധിയിലും അനുവദിച്ചിട്ടുണ്ട്. പക്ഷേ, ധനബില്ലിലെ വ്യവസ്ഥയനുസരിച്ച് സാധാരണക്കാരന് വീടുവെക്കണമെങ്കിലും 25 ശതമാനം തുക അടയ്ക്കണമെന്ന അവസ്ഥയുണ്ടായി. വീടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഭവനപദ്ധതി വഴി വീട് അനുവദിച്ചപ്പോഴും യു.ഡി.എഫിന്‍െറ ഭേദഗതി തടസ്സമായെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
2008 നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൃഷിഓഫിസര്‍ കണ്‍വീനറായി പ്രദേശികതല നിരീക്ഷണസമിതിക്ക് നല്‍കിയ അധികാരവും യു.ഡി.എഫിന്‍െറ ധനബില്ലില്‍ എടുത്തുമാറ്റിയിരുന്നു. പകരം അധികാരം കലക്ടര്‍ക്ക് നല്‍കി. ഇതും റദ്ദാക്കും. നിയമത്തിലെ വകുപ്പ് അഞ്ച് (നാല്),(നാല്) അനുസരിച്ച് നിയമം നിലവില്‍വന്ന ദിവസം മുതല്‍ നെല്‍വയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിച്ച് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ക്ക് നല്‍കണം.
നിയമത്തിലെ കാതലായ ഭാഗം ഉപഗ്രഹചിത്രത്തിന്‍െറ അടിസ്ഥാനത്തില്‍ നെല്‍വയലിന്‍െറ സ്ഥിതിവിവരക്കണക്കുകള്‍ നിര്‍ണയിക്കുകയായിരുന്നു. അതിനായി 2013ലെ ബജറ്റില്‍ 7.5 കോടി നീക്കിവെക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അത്തരം സ്ഥിതിവിവരക്കണക്കുകളൊന്നും ശേഖരിച്ചിട്ടില്ല.
നിലവില്‍ 590 ഗ്രാമപഞ്ചായത്തുകളിലെ ഡാറ്റാബാങ്ക് പൂര്‍ത്തിയായി. ഒരുവര്‍ഷത്തിനകം ഡാറ്റാബാങ്ക് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി-റവന്യൂ വകുപ്പുകള്‍ തയാറാക്കിയ നിയമഭേദഗതി നിയമവകുപ്പിന്‍െറ പരിഗണനയിലാണ്. നിയമവകുപ്പിന്‍െറ കൂടി അംഗീകാരം ലഭിച്ചാല്‍ വൈകാതെ മന്ത്രിസഭയുടെ പരിഗണനക്കത്തെും. എല്‍.ഡി.എഫില്‍ അടക്കം ചര്‍ച്ച നടത്തുമ്പോള്‍ കരടില്‍ ഭേദഗതി വരുത്താനുള്ള സാധ്യത ഏറെയാണ്.
2008 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കാതെ 2008ന് മുമ്പ് നടത്തിയ ഭവനാവശ്യങ്ങള്‍ക്കുള്ള 5-10 സെന്‍റ് നികത്തലുകള്‍ക്ക് നിയമസാധുത നല്‍കരുതെന്നാണ് പരിസ്ഥിതിസംഘടനകളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
