മൊബൈലുകളില്‍ റെയില്‍വേയുടെ വക വിനോദപരിപാടികളും
text_fieldsതിരുവനന്തപുരം: ട്രെയിന്‍ യാത്രികരുടെ മൊബൈലുകളില്‍ വിനോദപരിപാടി ലഭ്യമാക്കുന്നതിന് റെയില്‍വേ സംവിധാനമൊരുക്കുന്നു. മുന്‍കൂട്ടി ശേഖരിക്കുന്ന വിനോദപരിപാടികളുടെ വിഡിയോ-ഓഡിയോ ഫയലുകള്‍ ട്രെയിനുകളിലും സ്റ്റേഷനുകളിലും വൈഫൈ ഹോട്ട് സ്പോട്ടുകള്‍ വഴി എത്തിക്കുന്നതാണ് പദ്ധതി. റെയില്‍വേക്ക് കീഴിലെ റെയില്‍ടെല്ലിന്‍െറ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ശൃംഖല വഴി വന്‍കിട ടെലിവിഷന്‍ ശൃംഖലയുടേതടക്കം സ്വകാര്യ സേവനദാതാക്കളുടെ പരിപാടികള്‍ വിതരണം ചെയ്യാനാണ് ആലോചന. ഉപയോഗത്തിന് അനുസരിച്ച് ഓണ്‍ ലൈനായി ഉപഭോക്താവില്‍നിന്ന് ചാര്‍ജ് ഈടാക്കും. താരിഫ് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ ഏജന്‍സികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇതോടെ പദ്ധതി എത്രത്തോളം ഉപഭോക്തൃ സൗഹൃദമാകുമെന്ന ആശങ്കയുണ്ട്.
ആറു മാസത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വര്‍ഷം 100 കോടിയാണ് റെയില്‍വേ വരുമാനം പ്രതീക്ഷിക്കുന്നത്. 400 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. മുന്‍കൂട്ടി ശേഖരിച്ച് വിതരണം ചെയ്യുന്നതിനാല്‍ ബഫറിങ് താമസമില്ലാതെ പരിപാടികള്‍ ഉപഭോക്താവിലത്തെിക്കാനാകുമെന്നതാണ് മെച്ചമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഏറ്റവും വലുതും കാര്യക്ഷമവുമായ നെറ്റ്വര്‍ക്ക് ശൃംഖലകളിലൊന്നാണ് റെയില്‍ടെല്ലിന്‍േറത്. അതിവേഗ ഇന്‍റര്‍നെറ്റ് സേവനമടക്കം റെയില്‍ ടെല്‍ നല്‍കുന്നുണ്ട്. 2014-15 കാലയളവില്‍ 8224 മില്യണ്‍ യാത്രക്കാര്‍ റെയില്‍വേയെ ആശ്രയിച്ചെന്നാണ് കണക്ക്. യാത്രാചാര്‍ജ് ഇനത്തിന് പുറമെയുള്ള റെയില്‍വേയുടെ വരുമാനം നിലവില്‍ അഞ്ചു ശതമാനമാണ്. ഇത് 10 മുതല്‍ 20 ശതമാനം വരെയാക്കി ഉയര്‍ത്തുന്നതിനാണ് പുതിയ സംവിധാനങ്ങളൊരുക്കുന്നതെന്നാണ് വിവരം.
ഇതിനു പുറമെ നേരത്തേ പ്രഖ്യാപിച്ച 1000 ട്രെയിനുകളിലെ റെയില്‍ റേഡിയോ പദ്ധതിയും വേഗത്തില്‍ നടപ്പാക്കാനാണ് ആലോചന. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഇടവേളകളില്‍ റേഡിയോ വഴി ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. വരുമാനവര്‍ധന ലക്ഷ്യമിട്ട് കേന്ദ്രീകൃത സ്വഭാവത്തില്‍ ഹൈടെക് നെറ്റ്വര്‍ക് ശൃംഖലയുടെ സഹായത്തോടെ 2175 സ്റ്റേഷനുകളിലായി ഒരു ലക്ഷം പരസ്യ സ്ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. സോണല്‍ തലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് പരസ്യങ്ങള്‍ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.