ബസിടിച്ച് സ്കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു
text_fieldsചേളന്നൂര്‍: ബസിടിച്ച് സ്കൂട്ടര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. ചേളന്നൂര്‍ 9/5 പിലാച്ചേരി പരേതനായ ചാപ്പുണ്ണി നായരുടെ ഭാര്യ കമലാക്ഷിയമ്മ (68), മകന്‍ പ്രദീഷ് (40) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് കാക്കൂര്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്താണ് അപകടം. മാതാവിനെ ബാലുശ്ശേരിയിലെ സ്വകാര്യ ക്ളിനിക്കില്‍ കാണിച്ച് തിരിച്ചുവരുകയായിരുന്നു . റോഡ് തിരിയാനുള്ള ശ്രമത്തിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിലത്തെിയ കെ.എല്‍-56 എം. 7127 പുതുശ്ശേരി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു.
ബസ് ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും സഞ്ചരിച്ച ആക്ടിവ സ്കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി ഏറെദൂരം നിരങ്ങിനീങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.മരിച്ച പ്രദീഷ് നിര്‍മാണത്തൊഴിലാളിയും ദേശാഭിമാനി പത്രം ഏജന്‍റുമാണ്. സി.പി.എം സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ലാജി. മക്കള്‍: നയന്‍ദേവ് (എ.കെ.കെ.ആര്‍ സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥി), നിയ (എല്‍.കെ.ജി വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പ്രിയേഷ്, പ്രീത. കാക്കൂര്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
