Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷിബിന്‍ വധക്കേസിലെ...

ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷി തൂങ്ങി മരിച്ച നിലയില്‍

text_fields
bookmark_border
ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷി തൂങ്ങി മരിച്ച നിലയില്‍
cancel
നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചടയന്‍ കണ്ടി ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. വെള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കരിയിലാട്ട് രഖിലിനെയാണ് (21) മരിച്ച നിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് രഖിലിനെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. വെള്ളൂര്‍ റോഡിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസും നാട്ടുകാരും മറ്റും ചേര്‍ന്ന് ഇയാളെ നാദാപുരം ഗവ. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ വെള്ളൂര്‍ യൂനിറ്റ് അംഗമാണ്. 2015 ജനുവരി 22ന് തൂണേരി കണ്ണങ്കൈ റോഡില്‍ വെച്ചാണ് ഷിബിന്‍ ഉള്‍പ്പെടെ നാലോളം പേര്‍ക്ക്  മോട്ടോര്‍ ബൈക്കുകളിലത്തെിയ അക്രമിസംഘത്തിന്‍െറ വെട്ടേറ്റത്. ഇതില്‍ ഷിബിന്‍ കൊല്ലപ്പെടുകയായിരുന്നു.രാജന്‍, ഗീത ദമ്പതികളുടെ മകനാണ്. സഹോദരി രാഖി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shibin murder case
Next Story